Amelie- Celebration of Individuality to its Core.

"I Like looking back at people's faces in the dark". -Amelie.In the ongoing era of Covid 19 any moviebuff can relate to this moment where they misses the most authentic experiences of being aesthetically enjoying every possible nuances of an art form. Since childhood  it was one of  the most enthusiastic hobbies of mine, it... Continue Reading →

Caper Naum (Analysis)

മനുഷ്യൻ്റെ ചരിത്രം എന്നും അഭയാർത്ഥികളുടേതാണ്, അധിനിവേശത്തിൻ്റേതാണ്.സ്വന്തം നാട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ എക്കാലത്തുമുണ്ട്. ബൈബിൾ കഥയനുസരിച്ച് മനുഷ്യൻ തന്നെ ദൈവത്തിൻ്റെ പറുദീസയിൽ നിന്നും പുറത്താക്കപ്പെട്ടവനാണ്. പുറത്താക്കപ്പെട്ടവൻ ഇരകളോടാണ് യഥാർത്ഥത്തിൽ ഐക്യപ്പെടേണ്ടത്. തൻ്റെ അവസ്ഥ ഇനിയൊരിക്കലും മറ്റുള്ളവർക്ക് ഉണ്ടാവരുതേ എന്നാണ് വിവേക ശാലികൾ ആഗ്രഹിക്കേണ്ടത്. എന്നാൽ വിരോധാഭാസമെന്ന് പറയാം. അധികാരം കൈവരുമ്പോൾ എല്ലാ അഭയാർത്ഥികളും വേട്ടക്കാരുടെ രൂപം കൈവരിക്കുന്നു. ഉടുത്ത് പഴകിയ വിഴുപ്പായി കുറേ പേർ വലിച്ചെറിയപ്പെടുന്നു. കഫർനാഹൂം (caper naum) എന്ന ലേബനീസ് സിനിമ കണ്ടപ്പോൾ മനസിലൂടെ കടന്നുപോയ... Continue Reading →

മൂത്തോൻ

"ഇഞ്ഞി പെൺകുട്ടികൾക്ക് ആരേലും മുല്ല ന്നുള്ള പേര് കേട്ടിനാ? "അയിനെന്താ, അത്തറിന്റെ മണമുള്ള പേരല്ലേ മുല്ല... " തനിക്ക് ഓർമ്മ വെക്കുന്ന കാലത്ത് ഏറെ കളിപ്പിച്ചും, താലോലിച്ചും എന്തൊക്കെയോ പറയാൻ ബാക്കിവെച്ചും നാട് വിട്ടുപോയ തന്റെ മൂത്തോനെ (ജ്യേഷ്ട്ടനെ )അന്വേഷിച്ചുള്ള മുല്ലയുടെ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്. ലക്ഷദ്വീപിലെ തോണിയിൽ നിന്നും മുങ്ങാൻകുഴിയുമിട്ട് മുല്ല ആഴങ്ങളിലേക്ക് നീന്തിയപ്പോൾ ഒരു വലയുടെ അപ്പുറത്തായി നീന്തി വന്നൊരു സുന്ദരിയായ മത്സ്യകന്യക.. അവളുടെ മുടിയിഴകളായിരുന്നു അവളുടെ ചിറകുകൾ.. മുല്ലയോടായി തന്റെ ശരീരത്തിന്റെ ഭംഗിയായിരുന്നു... Continue Reading →

സി. കെ രാഘവന്റെ മുന്നറിയിപ്പ്

"ഞാനാരെയും കൊന്നിട്ടില്ല " ഇരട്ട കൊലപാതകം നടത്തി 20 വർഷത്തോളമായി ജയിലിൽ കഴിയുന്ന സി. കെ രാഘവൻ മനസ്സിൽ ഉറപ്പിച്ചൊരു വിശ്വാസം അതു തന്നെയായിരുന്നു.. തന്റെ മനസാക്ഷിയോട് താൻ കള്ളം പറഞ്ഞിട്ടില്ല ഇതുവരെയും.വേണു എന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് പകർന്ന ടൈറ്റിൽ സീൻ ; ചത്തുപോയ പല്ലിയെ കൂട്ടത്തോടെ കൊണ്ടു പോവുന്ന ഉറുമ്പു കൂട്ടം.. സിനിമ മുഴുവൻ കാണാതെ ഈ ഒരു സീൻ നൽകുന്ന symbolic meaning മനസ്സിലാക്കാൻ സാധിക്കില്ല." അഞ്ജലി അറക്കൽ" എന്ന ജേർണലിസ്റ്റ് ജയിൽ സൂപ്രണ്ടി... Continue Reading →

തന്മാത്രയും,തോരാത്ത മഴയും…

നല്ല മഴയുള്ളൊരു ദിവസം. വെക്കേഷൻ സമയമായതോണ്ട് ഞങ്ങൾ മക്കരപ്പറമ്പിലെ അമ്മയുടെ വീട്ടിലായിരുന്നു."തന്മാത്ര" എന്ന ചിത്രം ഇറങ്ങിയിട്ട് ഒരാഴ്ച്ചപിന്നിടുന്നു. ഞായറാഴ്ചയും, അച്ഛന്റെ ഓഫീസ് ജോലികളിൽ നിന്നുമെല്ലാം free ആയാൽ മാത്രമേ സിനിമ കാണാൻ പോകാൻ പറ്റൂ. അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ച വൈകുന്നേരമേത്തി." കാഴ്ച "എന്ന ആദ്യ ചിത്രം നൽകിയ അനുഭവം തന്നെയായിരുന്നു തന്മാത്ര കാണുവാനുള്ള കാത്തിരിപ്പും. രാവിലെ മുതലേ ഫയലുകൾ പരിശോധിച്ചുകൊണ്ടിരുന്നിരുന്ന അച്ഛനെ കഴിയുന്ന പോലെയെല്ലാം "തന്മാത്ര" കാണണം ന്നും പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരുന്നു ഞാൻ.സിനിമകൾ കളിക്കുന്ന... Continue Reading →

ലൗഡ് സ്പീക്കർ

പണ്ടൊരു ലേഖനത്തിൽ സംവിധായകൻ ജയരാജ്‌ എഴുതിയത് ഓർക്കുന്നു..."ലൗഡ് സ്പീക്കർ" എന്ന സിനിമയിലെ "മൈക്ക് " എന്ന കഥാപാത്രത്തെ  താൻ കണ്ടെത്തിയ അനുഭവം.പേര് വെളിപെടുത്താൻ  താൽപ്പര്യമില്ലാത്ത  ഒരു കർഷകൻ. തന്റെ സുഹൃത്തിനു വേണ്ടി വൃക്ക മാറ്റി വെച്ച പച്ചയായ ഒരു നാടൻ മനുഷ്യൻ."ലൗഡ് സ്പീക്കർ" എന്ന സിനിമ നമുക്ക് അത്രമാത്രം ഹൃദ്യമായി തോന്നുന്നതും, മൈക്ക് എന്ന കഥാപാത്രത്തിന്റെ  നന്മ ആണ്."സ്വന്തം കൂട്ടുകാരന്റെ കയ്യിൽ നിന്നെങ്ങനാ സാറേ കാശ് മേടിക്കുന്നേ?  "..ഒരു മാസത്തെ മാത്രം ബന്ധമല്ല, കേവലം വൃക്ക നൽകുന്നൊരു... Continue Reading →

On the memory lane…

I still used to remember that day, the day on which I created a great commotion and mischief in my home. All this Ruckus was made so as to go to school in an autorickshaw.My favourite Arumughetten's Auto rickshaw..this incident occured when i was in my first standard at Panat Lp school.My school was  located... Continue Reading →

Beep Beep Memmories..

Like all the other day..I wanna make a call myself to achan without seeking help from Amma.This was my daily routine..as soon as Achan(father) goes to office and Amma leaves to school.. i found some interesting hobbies to get away from my loneliness..it was  terrible to resist the urge to call achan through telephone.(Which was ... Continue Reading →

എന്റെ മുത്തശ്ശിക്കഥകൾ

അച്ഛന്റെയും മുത്തശ്ശി(അച്ഛമ്മ ) യുടേയും സമാഗമത്തിന് സാക്ഷിയായ അനുഭൂതിയാണ് ഇന്നത്തെ ഏറ്റവും വിലമതിക്കുന്ന ഓർമ്മ. 24 ദിവസങ്ങൾക്ക് ശേഷം അവർ നേരിൽ കാണുകയാണ്. അച്ഛനും മുത്തശ്ശിയും തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നും വീഴുന്ന പഴയ ഓർമകളും, അനുഭവങ്ങളും കേട്ടിരിക്കാൻ എന്ത് രസമാണെന്നോ? അച്ഛൻ്റെ എഴുത്തും: മുത്തശ്ശിയുടെ വർണ്ണനയും ഒരു പോലെ തോന്നും. നേപ്പാൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയും അച്ഛനും 14ദിവസങ്ങളോളം ക്വാറന്റെയ്ൻ (Quarantine) പാലിച്ചു വീട്ടിൽ തന്നെ സ്വസ്ഥമായി കഴിയുകയായിരുന്നു.തങ്ങൾ കാരണം മറ്റാർക്കും ബുദ്ധിമുട്ടുണ്ടാവരുത് എന്ന് ഉറച്ച... Continue Reading →

മംഗലാപുരത്തെ വിശേഷങ്ങൾ

മംഗലാപുരത്ത് പി. ജി അവസാന സെമസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവ് ന്റെ സമയം.. വേനൽ ചൂടിന്റെ മനം മടുപ്പിക്കുന്ന പുഴുക്കത്തിന് അകമ്പടിയായി നല്ല വിശപ്പുമുണ്ട്. നമ്മളോടാ കളി?താമസിച്ചില്ല. മൊബൈൽ ഫോണെ ടുത്ത് zomato ആപ്പ് വഴി ഒരു സൂപ്പർ മസാലദോശയ്ക്ക് ഓർഡർ കൊടു ത്തു. സ്റ്റഡി ലീവല്ലേ? പുസ്തകം നിവർത്തിവെച്ചു. "Magical realism " എന്നൊക്കെ പറയാമെങ്കിലും മാർക്വിസ്സിന്റെ "one hundred years of solitude" വായിച്ചിട്ട് ഇപ്പോ ഒന്നും തലയിൽ കേറുന്നില്ല. വിശപ്പു തന്നെ കാര്യം.ഒരു... Continue Reading →

Create a free website or blog at WordPress.com.

Up ↑