തന്മാത്രയും,തോരാത്ത മഴയും…

നല്ല മഴയുള്ളൊരു ദിവസം.
വെക്കേഷൻ സമയമായതോണ്ട് ഞങ്ങൾ മക്കരപ്പറമ്പിലെ അമ്മയുടെ വീട്ടിലായിരുന്നു.”തന്മാത്ര” എന്ന ചിത്രം ഇറങ്ങിയിട്ട് ഒരാഴ്ച്ചപിന്നിടുന്നു.
ഞായറാഴ്ചയും, അച്ഛന്റെ ഓഫീസ് ജോലികളിൽ നിന്നുമെല്ലാം free ആയാൽ മാത്രമേ സിനിമ കാണാൻ പോകാൻ പറ്റൂ.
അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ച വൈകുന്നേരമേത്തി.” കാഴ്ച “എന്ന ആദ്യ ചിത്രം നൽകിയ അനുഭവം തന്നെയായിരുന്നു തന്മാത്ര കാണുവാനുള്ള കാത്തിരിപ്പും.
രാവിലെ മുതലേ ഫയലുകൾ പരിശോധിച്ചുകൊണ്ടിരുന്നിരുന്ന അച്ഛനെ കഴിയുന്ന പോലെയെല്ലാം “തന്മാത്ര” കാണണം ന്നും പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരുന്നു ഞാൻ.സിനിമകൾ കളിക്കുന്ന തിയ്യറ്ററുകളും എല്ലാം ഹൃദിസ്ഥമാക്കലായിരുന്നു അന്നേ എന്റെ Main Hobby.
മാതൃഭൂമി പത്രത്തിലെ”ഇന്നത്തെ സിനിമ ” പേജ് മാത്രമാണ് എന്റെ പത്ര വായന.ഒടുവിൽ ഫസ്റ്റ് ഷോ 6:30 ന് മലപ്പുറം ആനന്ദ് -ൽ പോവാം.
തന്മാത്ര കാണാം എന്നന്നെ അച്ഛൻ സമ്മതിച്ചു.
ഇടവിട്ടുള്ള മഴ പെയ്തുകൊണ്ടിരുന്നു.
എങ്കിലും സിനിമ കാണാനുള്ള എന്റെ വാശി അറിയാവുന്നതോണ്ട് തന്നെ “അടുത്ത ഞായറാഴ്ച ആക്കിയാലോ കുട്ടാ സിനിമ’ എന്ന് പോലും അച്ഛൻ പറഞ്ഞില്ല .ഞാനും, അമ്മയും, ഓപ്പോളും, അച്ഛനും കൂടി മലപ്പുറത്തേക്കുള്ള ബസ്സ് കയറി.
മലപ്പുറം ആനന്ദ് തിയ്യറ്റർ “Housefull” ആയിരുന്നു.
ചെറിയ കുട്ടികളെയും കൊണ്ടു വന്ന കുടുംബ പ്രേക്ഷകരായിരുന്നു കൂടുതലും, ചെറിയ കുട്ടികളുടെ ഇടവിട്ടുള്ള കരച്ചിലും, മഴയും, സിനിമയും.പതിയെ സ്‌ക്രീനിൽ വെള്ളി വെളിച്ചം വീണതും സിനിമ ആരംഭിച്ചു.
സിനിമയ്ക്കുള്ളിലെ “രമേശൻ നായർ ” എന്ന അച്ഛൻ കഥാപാത്രത്തെ അച്ഛനായും, മകൻ ഞാനായും തന്നെ സങ്കൽപ്പിച്ചാണ് കണ്ടത്. അന്നത്തെ മനസ്സിൽ അങ്ങനെയല്ലേ നമുക്കൊക്കെ തോന്നൂ.ഓഫീസിലെ ഫയൽ ഫ്രിഡ്ജിൽ കൊണ്ടുപോയി വെക്കുന്ന രംഗവും, ഒടുവിൽ അത് കണ്ടെത്തുമ്പോൾ മക്കൾ പോലും “അയ്യേ അച്ഛാ… “എന്നും പറഞ്ഞു കൂവി കളിയാക്കുന്നതുമെല്ലാം..
” വീട്ടിൽ ഫയൽ കൊണ്ടുവന്നു നോക്കുന്ന അച്ഛനുമായി ബന്ധപ്പെടുത്തി സങ്കൽപിക്കാനും എനിക്ക് നിമിഷ നേരമേ വേണ്ടി വന്നുള്ളൂ .Entertainment നു വേണ്ടി മാത്രമായിരുന്നില്ല കുട്ടിക്കാലത്തും എന്റെ സിനിമാ കാഴ്ചകൾ.
ചിരിപ്പടങ്ങളെക്കാൾ കൂടുതൽ കുടുംബ ബന്ധങ്ങളുള്ള ബ്ലെസ്സി,ജയരാജ്, സിബി മലയിൽ, കമൽ, ലോഹിത ദാസ്, സത്യൻ അന്തിക്കാട് സിനിമകളോടായിരുന്നു ചെറുപ്പം മുതലേ താല്പര്യം.സിനിമയിലെ Alzheimer’s Dimensia എന്ന രോഗമോ അതിന്റെ മെഡിക്കൽ Terms ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.കുറച്ചു കാലങ്ങളോളം ലാലേട്ടൻ സിനിമയിൽ മരിക്കുന്നത് പോലും “ഇടി മിന്നലുള്ള സമയം വിരലിൽ തൂക്കിയിട്ട മണി യിൽ നിന്നെന്തോ ഷോക്ക് അടിച്ചതാവാം എന്നുള്ള വികലമായ ചിന്തകളായിരുന്നു എനിക്ക്.ഉണ്ണിയപ്പം കൊതിയോടെ കഴിക്കാനിരിക്കുന്ന രംഗവും,
ഒരു കുഞ്ഞിന്റെ കുസൃതി പോലെ നാവു കൊണ്ടു ചുണ്ടിൽ നോട്ടി നുണഞ്ഞുള്ള ലാലേട്ടന്റെ ഭാവങ്ങളും മായാതെ നിൽക്കുന്നു.തന്റെ സുഹൃത്ത് ജോസഫ് (ജഗതി ശ്രീകുമാർ-ന്റെ കഥാപാത്രം )എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ..
“Tata…ok” എന്നൊരു വാക്ക് പറയാൻ പോലും കഴിയാതെയുള്ള രമേശൻ നായരുടെ നിസ്സഹായമായ നോട്ടവും ഒടുവിൽ തന്റെ കുഞ്ഞു മകൾ മഞ്ജു “ജോസഫ് അങ്കിൾ, Tata…”എന്നും പറഞ്ഞത് കണ്ടപ്പോഴേ ആ വാക്കു പോലും അദ്ദേഹത്തിന് ഓർമ്മ വന്നുള്ളൂ.“അച്ഛന്റെ മകൻ കളക്ടർ ആവാൻ പോവുന്നു.. അച്ഛന്റെ എല്ലാ സ്വപ്നങ്ങളും ഇനി….” അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് മനു പറയുമ്പോഴും,
ഒരു അപരിചിതനെ പോലെ ….”സാർ, ആരാ… ” ന്ന് ചോദിക്കാനേ അദ്ദേഹത്തിന് കഴിയുന്നുള്ളൂ.അപ്പച്ചി പഠിപ്പിച്ചു തന്ന കവിതകളും, നാവിൽ നിന്നും പോവാത്ത ഉണ്ണിയപ്പത്തിന്റെ മധുരവും, ജീവിതത്തിൽ ഒരിക്കലും മറന്നു പോവില്ലെന്ന് കരുതിയ തന്റെ “ചങ്കിരി കുട്ടിയും “.Interview ന് ചെല്ലുന്നതിനും മുന്നേ
“അമ്മേ ഇന്ന് അച്ഛനെ ഞാൻ സ്വപ്നം കണ്ടു, രാവിലെ അച്ഛൻ എന്റെ അടുത്തിരുന്ന് എല്ലാ കാര്യങ്ങളും ചോദിച്ചിരുന്നു ““മോന്റെ കൂടെയുണ്ട് അച്ഛൻ.. എന്റെ നെഞ്ചിലുണ്ട് ഇപ്പോൾ.. ” അമ്മ യുടെ ഫോൺ കട്ട്‌ ആവുന്നു..
ഭ്രൂണാവസ്ഥയിൽ., കൊച്ചിലേ മഞ്ജുവിനെ ആന കളിപ്പിക്കുവാൻ കിടക്കുന്ന പോലെ കിടന്നതും, മായാത്ത സിന്ദൂരവും മുഖത്ത് പ്രതിഫലിച്ചിരുന്നു.വാർധക്യത്തിൽ നിന്നും ശൈശവത്തിലേക്കുള്ള മോക്ഷ പ്രാപ്തിയെന്നപോലെ ഭ്രൂണാവസ്ഥയിലുള്ള ആ കിടപ്പ്.“ലോകം മുഴുവൻ വെളിചം നൽകുന്ന സൂര്യ തേജസ്സിന് പോലും ഒരു പകൽ മാത്രമേയുള്ളൂ ആയുസ്സ് “..
എന്ന Tagline-ഓടെ ചിത്രം പൂർത്തിയായി.കാഴ്ച പോലെ അവസാനം നിറഞ്ഞ കൈയ്യടി ആയിരുന്നില്ല തിയ്യറ്ററിൽ.. വല്ലാത്തൊരു മൂക നിശബ്ദത ആയിരുന്നു എല്ലാവർക്കും.
പുറത്തിറങ്ങിയപ്പോഴും തോരാതെ മഴ പെയ്തു കൊണ്ടിരുന്നു.“ഓർക്കാനൊരു നിമിഷം നെഞ്ചിൽ ചേർക്കാനൊരു ജന്മം “.. ആ വരികൾ ഭാവ ഗായകൻ ജയേട്ടന്റെ ശബ്ദത്തിൽ ഇന്ന് കേൾക്കുമ്പോഴും ഈ സിനിമയുടെ ആത്മാവിൽ തൊട്ടുണർത്തുന്ന ഓർമ്മകൾ തോരാത്ത മഴ പോലെ പെയ്തിറങ്ങും.Review by Sooraj Krishnan.

8 thoughts on “തന്മാത്രയും,തോരാത്ത മഴയും…

Add yours

Leave a comment

Blog at WordPress.com.

Up ↑