കന്യാകുമാരിയിലെ മുത്തു

കന്യാകുമാരിയിൽ അവധിക്കാലം അടിച്ചു പൊളിക്കാൻ വന്നവരാരും മുത്തുവിനെ കണ്ടിട്ടുണ്ടാവില്ല. കാറ് മൂടിയ ആകാശത്ത് ആറ്റുനോറ്റ് കാത്തിരുന്ന സൂര്യോദയം കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ചിലരെങ്കിലും അസ്വസ്ഥരാവുന്നു. ബൈനോകുലറുകളും ,കൂളിംഗ് ഗ്ലാസ്സുകളും ,വിലയേറിയ ക്യാമറയും കൈയ്യിൽ വെച്ച് ശംഖുമാലയ്ക്ക് വില പേശുന്നു ചിലർ. കുളിരു ന്ന പുലരിയിൽ ആലസ്യമാർന്ന മയക്കത്തിനവസരം കിട്ടാതെ അപ്പൂപ്പന്റെ കൂടെ കടലിൽ പോയി പണി മതിയാക്കി തിരിച്ചു വരുന്ന കുസൃതിക്കാരൻ ഏഴു വയസ്സുകാരാ.. നിന്നെ ഞാൻ മുത്തു എന്ന് വിളിക്കട്ടെ. മോട്ടോർ പിടിപ്പിച്ച തോണികൾക്കിടയിൽ വാർദ്ധക്യത്തിന്റെ... Continue Reading →

കാഴ്ച്ചയും ഓർമ്മകളും…

Facebook Post2004, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. മെഡിക്കൽ കോളേജ് ആശുപത്രി യിൽ ചികിത്സയിൽ കഴിയുന്ന അച്ഛൻ്റെ സുഹൃത്തിനെ കണ്ട് വീട്ടിലേക്കു മടങ്ങുകയാണ്. സമയം 11 മണിയായിട്ടേ ഉള്ളു. ഈ നട്ടുച്ച നേരത്ത് വീട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണെന്ന് അച്ഛൻ കരുതിയിട്ടുണ്ടാവും.കോഴിക്കോട് സിറ്റിയിൽ പോണോ, ഐസ് ക്രീം കഴിക്കണോ…. പാർക്കിൽ പോണോ എന്നൊക്കെയുള്ള സ്ഥിരം ചോദ്യങ്ങൾ അച്ഛൻ ചോദിച്ചു.. അനേകം options..റോഡ് നീളെ പ്രദർശിപ്പിച്ച രണ്ടാം വാരം പിന്നിട്ടു ഓടുന്ന "കാഴ്ച്ച" എന്ന ചിത്രത്തിന്റെ പോസ്റ്റർ എന്റെ... Continue Reading →

അതിജീവനത്തിന്റെ ഉയരെ…

My Facebook Post"അച്ഛാ, ഞാൻ ഉറപ്പിച്ചു , എനിക്കൊരു പൈലറ്റാവണം." 14 വയസ്സുള്ള പല്ലവിയുടെ ഉറച്ച ശബ്ദത്തിലുണ്ടായിരുന്നു അവളുടെ സ്വപ്നത്തിന്റെ ആഴം.അമ്മയില്ലാത്ത മകളെ സ്നേഹത്തോടെ ആ സ്വപ്നത്തിന്റെ ചിറകിലേയ്ക്കെത്തിച്ച സിദ്ധിഖ് ചെയ്ത അച്ഛൻ കഥാപാത്രം ചിത്രത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന പല്ലവിയോട്, അവളെ ചേർത്ത് പിടിച്ചു പറയുന്നു…" പറക്കുവാൻ തന്നല്ലായിരുന്നോ മോളെ നിന്റെ ആഗ്രഹം…ആകാശത്തുള്ള ജോലി തന്നെ നീ ചെയ്യണം ".ഒരു പാട് spoilers ഉള്ളതുകൊണ്ടു തന്നെ കൂടുതൽ കഥയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നില്ല.പല്ലവി എന്ന യുവതിയ്ക്ക് തന്റെ മകൻ... Continue Reading →

ഹെലന്റെ പുഞ്ചിരി…

"Survival Thriller" എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്നതല്ല "Helen". ചിത്രം നൽകുന്ന സന്ദേശം വളരെ ആഴത്തിലുള്ളതാണ്.സിനിമ തുടങ്ങുന്ന സമയം മുതലേ ക്യാമറ ഓൺ ചെയ്ത് "ഹെലൻ " എന്ന ടൈറ്റിൽ കാർഡ് സ്‌ക്രീനിൽ കാണിക്കുനത് മൊബൈലിൽ പകർത്തി സ്റ്റാറ്റസ് ഇടാൻ ശ്രമിച്ച എന്റെ സുഹൃത്തുകൾക്ക് ചിത്രത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.. "ഹെലൻ" എന്ന കഥാപാത്രത്തിന് പറയാനുള്ള കഥ, അവൾ അതിജീവിച്ച ആ അപകടം നിറഞ്ഞ രാത്രിയും കൂടി അറിഞ്ഞാലേ "ഹെലൻ " എന്ന ടൈറ്റിലിലിനു പോലും പൂർണ്ണതയെത്തൂ.നഖം... Continue Reading →

പേരൻപ്‌

പേരൻപ് അഥവാ ഉയിർത്തെഴുന്നേൽപ്പ്. ഓരോ മനുഷ്യ ജന്മങ്ങളുടേയും ജീവിതത്തിൽ പ്രകൃതി തന്നെ പകർന്നാടുന്ന വിവിധ ഭാവങ്ങൾ.പ്രകൃതി മനുഷ്യനായൊരുക്കിയ 12 അധ്യായങ്ങളിലൂടെയാണ് പേരൻപ് എന്ന ചിത്രത്തിന്റെ സഞ്ചാരപഥം. ദേശീയ പുരസ്കാര ജേതാവ് റാം പ്രകൃതിയെ ഒരൽപ്പം നിഗൂഢതയോടെയും അതേ സമയം കരുണയുടേയും , സഹാനുഭൂതിയുടേയും മനുഷ്യൻെറ നിസ്സഹായാവസ്ഥയുടെയും പ്രതീകവുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.അമുദവൻ എന്ന ടാക്സി ഡ്രൈവറും അയാളുടെ 14 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളുടെയും കൂടെയുള്ള ജീവിതയാത്രയും അവർക്ക് നേരിടേണ്ടി വരുന്ന യാതനകളും, വെല്ലുവിളികളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ശരീരത്തിലെ പേശികൾ ഒരു... Continue Reading →

ചാർളി

ചിത്രം കണ്ടതിന് ശേഷവും ചാർലി എന്ന കഥാപാത്രം നമ്മെ നിഴൽപോലെ പിന്തുടർന്നുകൊണ്ടിരിക്കും. ജീവിതത്തിലെ എല്ലാ അവസ്ഥകളോടും ഒരുപോലെ തുറന്ന മനസ്സോടെ ചിരിച്ചു നടക്കുന്ന ചാർലിആവർത്തന വിരസമായ ഈ ലോകത്ത് വ്യത്യസ്തനാവാൻ ശ്രമിക്കുന്നവൻ.ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദഭരിതമാക്കുന്നതിനും, നാം സ്നേഹിക്കുന്നവരുടെ സന്തോഷത്തിനായി നമ്മെപ്പോലും മറന്ന് സഹായങ്ങളിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കുവാനും, അതിൽ നിന്നും ലഭിക്കുന്ന ഊർജമാണ് ചാർലിയുടെ ജീവിതയാത്രകൾ.ജീവിതത്തിലെ പുതിയ കാഴ്ച്ചകളും , യാത്രകളും , രുചികളും, അനുഭവങ്ങളും, പുതിയ മനുഷ്യരേയും തേടിപ്പോവുന്ന ചാർലി എന്ന കഥാപാത്രം നാം... Continue Reading →

ഒറ്റാൽ -The Trap

പേര് പോലെ തന്നെ ഒരു Trap തന്നെയാണീ ചിത്രം. ഒറ്റാലിൽ കുടുങ്ങി പോയാൽ പിന്നെ രക്ഷയില്ല.. ആ വലയിൽ തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നു.ബാലവേലയുടേയും അനാഥത്വത്തിന്റെയും ചതിക്കുഴിയിൽ നിന്ന്, ചിലന്തിവലയിൽ കുടുങ്ങി കിടക്കുന്നൊരു പ്രാണി രക്ഷനേടാൻ ശ്രമിക്കുന്ന പോലെ... കുട്ടപ്പായി എന്ന ബാലനും ശ്രമിയ്ക്കുന്നു. രക്ഷയില്ലെന്നറിഞ്ഞാലും നിരർത്ഥകമായൊരു ശ്രമം.അവന്റെ സ്വപ്നങ്ങൾ, അയയ്ക്കുന്ന കത്തുകളിലൂടെ തന്റെ വല്യപ്പച്ചനിലേക്കെത്തുമെന്ന പ്രതീക്ഷയോടെ കുട്ടപ്പായി എഴുതുന്നു..നിഷ്കളങ്കമായ ആ കത്തിലൂടെ കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലവും.. തന്റെ കളി കൂട്ടുകാരനായ പേരില്ലാ പട്ടിയെ കുറിച്ചും, താറാവു... Continue Reading →

ഈ.മ.യൗ

"ഫസ്റ്റ് ക്ലാസ്സ് ശവപ്പെട്ടി, ഫസ്റ്റ് ക്ലാസ്സ് ബാന്റ് സെറ്റ്, സ്വർണ്ണ കുരിശ്, 18 ദർശകർ, മെത്രാനച്ചന്റെ ആശീർവാദത്തോടെയുള്ള ഒരുഗ്രൻ സംസ്കാരം… അപ്പന് ഞാൻ വാക്ക് തന്നതല്ലേ അപ്പാ.. നിക്ക് കഴിഞ്ഞില്ലല്ലോ അപ്പാ ".ഒരു സന്ധ്യാസമയം നാം ചെല്ലാനത്തുള്ള കടപ്പുറത്തെ വാവച്ചന്റെ വീട്ടിലേയ്ക്കും, കഥാപാത്രങ്ങളുടെ ഉള്ളറകളിലേയ്ക്കും ചെല്ലുന്നു.മുഴുനീളെയുള്ള ഒരു 'രാത്രിയും പകലുമായുള്ള മരണയാത്രയാണ് ലിജോ-യുടെ "ഈ.മ.യൗ" എന്ന ചിത്രം.കടലോര പ്രദേശത്തുള്ള അരിക് ജീവിതങ്ങൾക്ക് മരണത്തിനോട് അടിയറവ് വെയ്ക്കുവാൻ പറയത്തക്കതായി ശൂന്യമായ ജീവിത സമ്പാദ്യം മാത്രമേയുള്ളൂ. മരണം എന്ന യഥാർത്ഥമായ... Continue Reading →

കൂടെ

മഞ്ഞുമൂടിയ ആംബുലൻസ് വാനിലെ ഗ്ലാസ്സിൽ കൈവിരലുകളാൽ പുതിയ പറവകൾക്ക് ജീവൻ നൽകുന്നതിനിടെ ജെന്നി ചോദിച്ചു: "ച്ഛാ" "(ചേട്ടായീ), അപ്പന്റെം അമ്മേടേം മനസ്സിലിപ്പൊഴും ഞാനുണ്ടാവുമോ "?…ഒരു ചെറു പുഞ്ചിരിയോടെ കുസൃതിക്കാരിയായ അനിയത്തിക്കുട്ടിയോട് ജോഷ്വ പറഞ്ഞു:"നമ്മളെപ്പഴുമങ്ങനെ മാത്രേ വിചാരിക്കാറുള്ളൂ… പക്ഷേ അവർ കാണുന്ന കുട്ടികൾക്കെല്ലാം നിന്റെ മുഖം തന്ന്യാ.. ജെന്നി, അവർ ജീവിക്കുന്നതും നിന്റെ ഓർമകളിലൂടെ മാത്രാണ് ".ചെറുപ്പത്തിൽ താനുണ്ടാക്കി വെച്ചു പോയ നിശ്ചലമായ Toy -Train - ന് ജീവൻ പകർന്നു കൊടുക്കുന്നതിലൂടെ… താൻ പോലുമറിയാതെ തന്റെ ബാല്യത്തിലേയ്ക്കെത്തി... Continue Reading →

Create a free website or blog at WordPress.com.

Up ↑