Caper Naum (Analysis)

മനുഷ്യൻ്റെ ചരിത്രം എന്നും അഭയാർത്ഥികളുടേതാണ്, അധിനിവേശത്തിൻ്റേതാണ്.സ്വന്തം നാട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ എക്കാലത്തുമുണ്ട്. ബൈബിൾ കഥയനുസരിച്ച് മനുഷ്യൻ തന്നെ ദൈവത്തിൻ്റെ പറുദീസയിൽ നിന്നും പുറത്താക്കപ്പെട്ടവനാണ്.

പുറത്താക്കപ്പെട്ടവൻ ഇരകളോടാണ് യഥാർത്ഥത്തിൽ ഐക്യപ്പെടേണ്ടത്. തൻ്റെ അവസ്ഥ ഇനിയൊരിക്കലും മറ്റുള്ളവർക്ക് ഉണ്ടാവരുതേ എന്നാണ് വിവേക ശാലികൾ ആഗ്രഹിക്കേണ്ടത്. എന്നാൽ വിരോധാഭാസമെന്ന് പറയാം. അധികാരം കൈവരുമ്പോൾ എല്ലാ അഭയാർത്ഥികളും വേട്ടക്കാരുടെ രൂപം കൈവരിക്കുന്നു. ഉടുത്ത് പഴകിയ വിഴുപ്പായി കുറേ പേർ വലിച്ചെറിയപ്പെടുന്നു.

കഫർനാഹൂം (caper naum) എന്ന ലേബനീസ് സിനിമ കണ്ടപ്പോൾ മനസിലൂടെ കടന്നുപോയ ചിന്തകളാണ് മുകളിൽ കുറിച്ചത്. അഭയാർത്ഥികളുടെ ഭൂമികയിൽ നിന്ന് Zain എന്നൊരു പന്ത്രണ്ട് വയസ്സുകാരൻ കണ്ട സമഗ്ര ജീവിത ദർശനത്തിൻ്റെ കഥയാണിത്.

ഈ സിനിമ സംവിധാനം ചെയ്ത നദീൻ ലബാക്കി ഒരു വിദേശഭാഷാ ചിത്രത്തിന് ഓസ്ക്കാർ നോമിനേഷൻ കിട്ടുന്ന ആദ്യ വനിതാ സംവിധായകയായി മാറി.

“കഫർനാഹൂം” എന്ന അറബി പദത്തി ൻ്റെ അർത്ഥം വിഴുപ്പുകൾ കൂട്ടിയിടുന്ന സ്ഥലം എന്നാണ്. വിഴുപ്പുകളായി കരുതുന്ന അസംഖ്യം മനുഷ്യ ജീവിതങ്ങളുടെ കണ്ണീരിൻ്റ കഥയാണിത്.
സ്വച്ഛവും ശാന്തവുമായിരുന്ന ലബനനിലെ ജന ജീവിതം. അതിർത്തിരാജ്യങ്ങളായ സിറിയയും ഇസ്രായേലും പലസ്തീനിൽ നിന്നും വന്ന അഭയാർത്ഥികളും ചേർന്ന് കലുഷിതമാക്കി. അത് രാജ്യത്തെ തകർത്തു.

സിറിയയിലേക്ക് അഭയാർത്ഥിയായി വന്ന ഒരു പന്ത്രണ്ട് വയസ്സുകാരൻ ബാലനാണ് സെയ്ൻ.
പന്ത്രണ്ട്കാരനായ അവൻ അഞ്ച് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട് കുട്ടികളുടെ ജയിലിൽ കഴിയുകയാണ്.

ഒരു പോലീസ്കാരൻ്റെ സഹായത്തോടെ പ്രമുഖ ടി.വി.ചാനലിൻ്റെ തത്സമയ പ്രോഗ്രാമിൽ പ്രത്യക്ഷപ്പെട്ട് സ്വന്തം അച്ഛനമ്മമാരെ നീതി പീഠത്തിന് മുമ്പിൽ വിചാരണ ചെയ്യിക്കുന്ന ദൃശ്യത്തോടെയാണ് സിനിമ തുടങ്ങുന്ന

“I want to complain against my parents”. അവർ ചെയ്ത കുറ്റമെന്തെന്ന കോടതിയുടെ ചോദ്യത്തിന് സെയ്ൻ നല്കുന്ന മറുപടി നമ്മെ ഞെട്ടിക്കും

“I want them to have no more children like me” എന്നും,മാതാപിതാക്കളുടെ നേരെ നോക്കി,തെല്ലിട കഴിഞ്ഞ്
“For giving me birth” എന്നും ആയിരുന്നു. ഒരാവശ്യം കൂടി അവന് കോടതി മുമ്പാകെ ബോധിപ്പിക്കാനുണ്ട്. അവൻ്റെ ഉമ്മ ഗർഭിണിയാണ്. ഇനിയും ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിൽ നിന്നും അവരെ കോടതി തടയണം.

രേഖകളില്ലാത്ത അഭയാർത്ഥികളെ ഇനിയും എന്തിന് പ്രസവിച്ചിടണം?.

സെയ്ൻ ജയിലിലാണ്. ചെയ്ത കുറ്റം എന്തായിരുന്നു എന്ന് കോടതി ചോദിച്ചപ്പോൾ തെല്ലും കൂസലില്ലാതെ സെയ്ൻ പറയുന്നു.
” കൊലക്കുറ്റം”

” ആരെയാണ് കൊന്നത്?

” ഒരു നായിൻ്റെ മോനെ കൊന്നു ”

ചേരിയിൽ കഴിഞ്ഞിരുന്ന അവൻ അനിയത്തിയെ ജീവനു തുല്യം സ്നേഹിച്ചു.അവളുടെ ആദ്യാർത്തവം (Menarche-First Menstruation)പോലും ആദ്യം അറിഞ്ഞത് അവനാണ്.

അച്ഛനമ്മമാരിൽ നിന്നും അത് മറച്ചുവെക്കാൻ അവൻ സഹോദരിയെ പ്രേരിപ്പിക്കുകയും ചെയ്തു. അവരതറിഞ്ഞാൽ അവളെ അസാദിനെ കൊണ്ട് വിവാഹം കഴിപ്പിക്കും.ഡേറ്റ് കഴിഞ്ഞ Maggie പാക്കറ്റ് സമ്മാനിക്കുന്ന കെട്ടിടമുടമ അസാദിന് അവളുടെ ശരീരത്തിൽ കണ്ണുണ്ടെന്ന് അവനറിയാം. എന്നാൽ അവരുടെ ചെറുത്ത് നില്പ് ഫലം കണ്ടില്ല.രണ്ട് കോഴിക്ക് വേണ്ടി അവളെ രക്ഷിതാക്കൾ അസാദിന് വിവാഹം കഴിച്ചു കൊടുത്തു.

അവൻ മധ്യധരണ്യാഴിക്കരയിലൂടെ നടന്ന് ലബനനിലെത്തി.

പല മരുന്നുകടകളിൽ നിന്നും “Tra madol” എന്ന മയക്കുമരുന്ന് ഗുളിക ശേഖരിച്ച് ജയിലിൽ വില്പന നടത്തിയാണ് ആ സെയ്ൻ്റെ കുടുംബം ജീവിച്ചത്.

ലബനോനിലും സെയ്ൻ ചെയ്ത പണി അത് തന്നെ. അവിടെ വെച്ച് റാഹിൽ എന്ന എത്യോപ്യക്കാരിയെ കണ്ട് മുട്ടുകയും അവളുടെ കുഞ്ഞിനെ നോക്കുന്ന ജോലി ഏറ്റെടുക്കുകയും ചെയ്തു.

ലബനനിലെ കഫാല സംവിധാനം വീട്ടുവേലക്കാരികൾക്ക് അന്നാട്ടിൽ നിന്ന് വിവാഹം ചെയ്യാനോ , കുട്ടികളുണ്ടാവാനോ അനുവദിക്കുന്നില്ല.
കുഞ്ഞിനെ അധികൃതരിൽ നിന്നും ഒളിച്ചു ജീവിക്കുന്ന ആ മാതൃത്വം തീക്കടൽ താണ്ടുകയാണ്.അത് അധികനാൾ നീണ്ടില്ല. അവൾ അറസ്റ്റിലായി. റാസിൽ ജയിലിൽ വെച്ച് മുലപ്പാൽ പിഴിഞ്ഞ് കളയുന്ന ഒരു രംഗമുണ്ട്.അതോടൊപ്പം തൊണ്ട വരളുന്ന കുഞ്ഞിൻ്റെ മുഖവും കാണിക്കുമ്പോൾ വല്ലാത്തൊരവസ്ഥയിൽ നമ്മളെത്തുന്നു.

റാഹിലിൻ്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സെയ്ൻ നടത്തുന്ന തത്രപ്പാടുകൾ കണ്ട് വ്യാജ രേഖകൾ ചമക്കുന്ന “ആസ്പ്രോ” എന്ന ഏജൻ്റ് കുഞ്ഞിനെ ദത്തായി നല്കിയാൽ സെയ്നിനെ സ്വീഡനിലേക്ക് കടത്താമെന്ന് പറയുന്നു.

അതിന് വേണ്ടി രേഖകൾ തേടി വീട്ടിൽ പോയ സെയ്ൻ ഒരു ജന്മ രേഖയും ഇല്ലാത്തവനാണ് താനെന്ന സത്യം അറിയുന്നു. നിസ്സഹായത യുടെ മൂർദ്ധന്യതയിൽ അച്ഛനും അമ്മയും അവനെ ചവിട്ടി പുറത്താക്കുന്നു.

അനിയത്തി രക്ത സ്രാവം വന്ന് മരണപ്പെട്ട വിവരവും അവൻ അപ്പോഴാണ് അറിഞ്ഞത്.അവളെ ആശുപത്രിയിൽ കൊണ്ട് പോവാൻ പോലും രേഖകളില്ലാത്തതിനാൽ ആ രക്ഷിതാക്കൾക്ക് കഴിഞ്ഞില്ല.

അവളുടെ ജീവിതം തകർത്ത അസദിനെയാണ് സെയ്ൻ നായിൻ്റെ മോൻ എന്ന് വിളിച്ചത്. അവനെ കുത്തിയതിനാണ് അവന് ജയിൽ ശിക്ഷകിട്ടിയത്.

കുട്ടികളെ ഒളിച്ചു കടത്തുന്ന ആസ്പ്രോവിനെ കുറിച്ചുള്ള വിവരങ്ങൾ സെയ്ൻ കോടതിയിൽ നല്കുന്നു .റാഹിലിന് കുഞ്ഞ് യോനാസിനെ തിരിച്ചു കിട്ടുന്നു

കഥ ശുഭാന്ത്യത്തോടടുത്തപ്പോൾ ഒരു ഫോട്ടോഗ്രാഫർ സെയ്നിൻ്റെ ഫോട്ടോ എടുക്കാൻ വരുന്നു. സെയിനിനോട് ചിരിക്കാൻ പറയുന്നു. ചിരിക്കാൻ വരെ മറന്നകാര്യം, തനിക്കിതുവരെയും നഷ്ടമായ നല്ലൊരു ബാല്യവും, ആ പന്ത്രണ്ടുകാരൻ ഓർത്തത് അപ്പോഴാവും.

” ഇത് നിൻ്റെ മരണകാർഡിനല്ല, ഐ.ഡി കാർഡിൽ പതിക്കാനുള്ള ഫോട്ടോയാണ് ”
“Smile Zain..Smile….”

അയാളത് പറയുമ്പോൾ സെയ്ൻ ചിരിക്കുന്നു. കാൻ ഫിലിംമേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ച് തീർന്നപ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് പതിനഞ്ച് മിനുട്ടോളം നീണ്ടു നിന്ന കരഘോഷം മുഴക്കി.

സെയ്ൻ എന്ന് തന്നെ പേരായ സിറിയൻ തെരുവു ബാലനാണ് ഇതിലെ നായക കഥാപാത്രത്തിന് ജീവൻ നല്കിയത്. സമാനമായ ജീവിതാനുഭവങ്ങളുള്ള ആ ബാലനടൻ്റെ കുടുംബം ഇപ്പോൾ നോർവേയിലാണ്. UN നേതൃത്വ ത്തിലുള്ള UNCHCR, UNICEFഎന്നീ സംഘടനകൾ അവന് വീടുണ്ടാക്കി കൊടുക്കുകയുംവിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യങ്ങളും നല്കുകയും ചെയ്തു.

ഈ പുനരധിവാസ നടപടികൾ ഓസ്കാർ നോമിനേഷനേക്കാളും ഏതൊരവാർഡിനേക്കാളും താൻ വിലമതിക്കുന്നുവെന്ന് സംവിധായിക പറയുന്നു.തിരുവനന്തപുരത്ത് നടന്ന IFFK യിലും ഈ ചിത്രം ആയിരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ജീവിതത്തിൽ ഒരിക്കലും നഷ്ട്ടപെടുത്താൻ പറ്റാത്ത 10 ലോക സിനിമകളിൽ മുൻ നിരയിൽ തന്നെയാണ് “Caper Naum”.

Nb : ചിത്രം Netflix-ലും , Telegram-ൽ (മലയാളം, ഇംഗ്ലീഷ് )സബ് ടൈറ്റിലോടെ ലഭ്യമാണ്.

REVIEW BY SOORAJ KRISHNAN.

One thought on “Caper Naum (Analysis)

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: