മൂത്തോൻ

"ഇഞ്ഞി പെൺകുട്ടികൾക്ക് ആരേലും മുല്ല ന്നുള്ള പേര് കേട്ടിനാ? "അയിനെന്താ, അത്തറിന്റെ മണമുള്ള പേരല്ലേ മുല്ല... " തനിക്ക് ഓർമ്മ വെക്കുന്ന കാലത്ത് ഏറെ കളിപ്പിച്ചും, താലോലിച്ചും എന്തൊക്കെയോ പറയാൻ ബാക്കിവെച്ചും നാട് വിട്ടുപോയ തന്റെ മൂത്തോനെ (ജ്യേഷ്ട്ടനെ )അന്വേഷിച്ചുള്ള മുല്ലയുടെ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്. ലക്ഷദ്വീപിലെ തോണിയിൽ നിന്നും മുങ്ങാൻകുഴിയുമിട്ട് മുല്ല ആഴങ്ങളിലേക്ക് നീന്തിയപ്പോൾ ഒരു വലയുടെ അപ്പുറത്തായി നീന്തി വന്നൊരു സുന്ദരിയായ മത്സ്യകന്യക.. അവളുടെ മുടിയിഴകളായിരുന്നു അവളുടെ ചിറകുകൾ.. മുല്ലയോടായി തന്റെ ശരീരത്തിന്റെ ഭംഗിയായിരുന്നു... Continue Reading →

സി. കെ രാഘവന്റെ മുന്നറിയിപ്പ്

"ഞാനാരെയും കൊന്നിട്ടില്ല " ഇരട്ട കൊലപാതകം നടത്തി 20 വർഷത്തോളമായി ജയിലിൽ കഴിയുന്ന സി. കെ രാഘവൻ മനസ്സിൽ ഉറപ്പിച്ചൊരു വിശ്വാസം അതു തന്നെയായിരുന്നു.. തന്റെ മനസാക്ഷിയോട് താൻ കള്ളം പറഞ്ഞിട്ടില്ല ഇതുവരെയും.വേണു എന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് പകർന്ന ടൈറ്റിൽ സീൻ ; ചത്തുപോയ പല്ലിയെ കൂട്ടത്തോടെ കൊണ്ടു പോവുന്ന ഉറുമ്പു കൂട്ടം.. സിനിമ മുഴുവൻ കാണാതെ ഈ ഒരു സീൻ നൽകുന്ന symbolic meaning മനസ്സിലാക്കാൻ സാധിക്കില്ല." അഞ്ജലി അറക്കൽ" എന്ന ജേർണലിസ്റ്റ് ജയിൽ സൂപ്രണ്ടി... Continue Reading →

തന്മാത്രയും,തോരാത്ത മഴയും…

നല്ല മഴയുള്ളൊരു ദിവസം. വെക്കേഷൻ സമയമായതോണ്ട് ഞങ്ങൾ മക്കരപ്പറമ്പിലെ അമ്മയുടെ വീട്ടിലായിരുന്നു."തന്മാത്ര" എന്ന ചിത്രം ഇറങ്ങിയിട്ട് ഒരാഴ്ച്ചപിന്നിടുന്നു. ഞായറാഴ്ചയും, അച്ഛന്റെ ഓഫീസ് ജോലികളിൽ നിന്നുമെല്ലാം free ആയാൽ മാത്രമേ സിനിമ കാണാൻ പോകാൻ പറ്റൂ. അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ച വൈകുന്നേരമേത്തി." കാഴ്ച "എന്ന ആദ്യ ചിത്രം നൽകിയ അനുഭവം തന്നെയായിരുന്നു തന്മാത്ര കാണുവാനുള്ള കാത്തിരിപ്പും. രാവിലെ മുതലേ ഫയലുകൾ പരിശോധിച്ചുകൊണ്ടിരുന്നിരുന്ന അച്ഛനെ കഴിയുന്ന പോലെയെല്ലാം "തന്മാത്ര" കാണണം ന്നും പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരുന്നു ഞാൻ.സിനിമകൾ കളിക്കുന്ന... Continue Reading →

Create a free website or blog at WordPress.com.

Up ↑