ഭയാനകം

ഭയാനകം (Fear)Review by Sooraj Krishnan "ഇപ്പോൾ യുദ്ധം നടക്കുന്നതെവിടാണ്? ".എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം. അതിനെല്ലാം ഉത്തരമായി അയാൾ വെറുതെ ചിരിച്ചു , എന്നാൽ ഗൗരി കുഞ്ഞമ്മയും ഇതേ ചോദ്യമാവർത്തിച്ചപ്പോൾ പോസ്റ്റ്മാന് പറയാതിരിക്കാനായില്ല.''യുദ്ധം ഇപ്പോൾ നടക്കുന്നതെന്റെയീ കത്തു -സഞ്ചിയിലാണ് ".പട്ടാളത്തിൽ ചേർന്ന ഒരു പറ്റം യുവാക്കളുടെ ഗതി സൂപിപ്പിക്കുന്ന കത്തുകൾ…ചിത്രത്തിന്റെ തുടക്കം മുതൽ സ്വന്തമായൊരു പേരോ മേൽവിലാസമോയില്ലാത്ത ഈ പോസ്റ്റ് മാനോടൊപ്പം ഈ കത്തുകളിലൂടെ നമ്മളും യാത്ര തുടരുന്നു.തന്റെ മുൻ കാല ചിത്രങ്ങൾ പോലെ ശാന്തതയിൽ... Continue Reading →

ദംഗൽ

പതിവുപോലെ ശ്വാസകോശവും, സ്പോഞ്ചും, പാൻപരാഗും ഒന്നുമില്ലാതെ… ദേശീയഗാനത്തോടു കൂടി തിയ്യറ്ററിൽ ചിത്രം തുടങ്ങി. രാജ്യസ്നേഹത്തിന്റെ ഊർജത്തോടെ നിതീഷ് തിവാരിയുടെ ദംഗലി_ലേയ്ക്ക്.ആദ്യമേ പറയേണ്ടത് ആമിർ ഖാൻ ചിത്രത്തോട് കാണിച്ച ആത്മാർത്ഥതയേയും, കഠിനാദ്ധ്വാനത്തേയും കുറിച്ചാണ്.മഹാവീർ സിംഗ് എന്ന കഥാപാത്രത്തിന്റെ 3 ഗെറ്റപ്പുകളിലൂടെയാണ് കഥ മുന്നേറുന്നത്. തന്റെ യൗവനത്തിലെ ഗുസ്തി മത്സരത്തിന്റെ ഓർമകൾക്ക് വേണ്ടി.. സെക്കൻറുകൾ മാത്രമുള്ള രംഗത്തിനായി ആമിർ 6 മാസത്തോളം നടത്തിയ പരിശ്രമങ്ങൾ അഭിനന്ദാവഹം തന്നെ.ഹരിയാനയിലെ ഒരു കൊച്ചുഗ്രാമത്തെയും മഹാവീർ സിംഗിന്റെ കുടുംബത്തേയും ചുറ്റിപ്പറ്റിയാണ് "ദംഗൽ " -യാത്ര.കോമൺവെൽത്ത്... Continue Reading →

പറവ

വാനോളം ഉയരത്തിൽ പറക്കുന്ന പറവകളെ തേടിയൊരു യാത്ര.Blue whale ഗെയിം കളിച്ചും, സോഷ്യൽ മീഡിയകളിൽ മാത്രം ധാരാളം സമയം സേവനം ചെയ്തും ക്ഷീണിച്ചു വന്ന കുട്ടികളായിരുന്നില്ല ഇപ്പാച്ചിയും അസീബും.അവരുടെ ജീവിതം പറവകളുടെ കൂടെയായിരുന്നു. മട്ടാഞ്ചേരിയിലെ പ്രാവു പറത്തിക്കൽ ടൂർണമെന്റും , ഇപ്പാച്ചി ,അസീബ് എന്നീ കുട്ടികളുടെ ഗാഢ സൗഹൃദത്തേയും ആസ്പദമാക്കിയായിരുന്നു "പറവ " എന്ന ചിത്രം പറന്നുയർന്നത്.വളർത്തുമൃഗങ്ങളോട് മനുഷ്യർക്കുള്ള സമീപനവും അവ നമുക്ക് നൽകുന്ന സ്നേഹവും ആത്മസംതൃപ്തിയും വളരെ ഹൃദ്യമായി തന്നെ അവതരിപ്പിക്കുവാൻ സൗബിൻ ഷാഹിർ എന്ന... Continue Reading →

മൊഹബ്ബത്തിന്റെ സൂഫി പാഠങ്ങൾ…

My Facebook Post"മരുഭൂമിയിലെ മഴ കണ്ടിണ്ടോ ഫൈസി മോൻ… ഞാൻ കണ്ടിട്ടുണ്ട്.അജ്‌ബെയിൽ എത്തും മുന്നേ ഇതുപോലൊരു മഴ. അപ്പൊ തോന്നിപ്പോവും ജന്നത്തിലേക്ക് ഇനി അധികം ദൂരമില്ല ന്ന്… "സുലൈമാനി പകരുമ്പോഴും കുടിക്കുമ്പോഴുമുള്ള മൊഹബത്ത് പങ്കുവെക്കുമ്പോഴും ,അന്നം എന്തെന്ന സൂഫി പാഠം പേരക്കുട്ടിക്ക് പകർന്നു നൽകുമ്പോഴും കരീംക്ക നമ്മെ ശാന്തിയുടെ ഉദാത്തതലത്തിലേക്ക് കൂട്ടികൊണ്ട് പോവുന്നുഅവാച്യമായൊരു വശ്യതയാണ് ഈ ഫ്രെയിമുകൾക്കെല്ലാം…1.നിലാവുള്ള രാവിൽ ചന്ദ്രനെ സാക്ഷി നിർത്തി ഗ്ലാസ്സിലേക്ക് ഒഴിക്കുന്ന സുലൈമാനി..2.സന്ധ്യാ നിലാവിലെ "സൂഫി നൃത്തവും, സംഗീതവും3.ശാന്തമായ കടൽ തീരത്തെ സൂര്യോദയത്തെ... Continue Reading →

വലിയ ചിറകുള്ള പക്ഷികൾ

ചിറകുവെട്ടിക്കളഞ്ഞ് പറക്കുവാൻ പോലും കഴിയാത്ത  എൻഡോ സൾഫാൻ ബാധയേറ്റ് - സ്വപ്നങ്ങളുടേയും, പ്രതീക്ഷകളുടെയും ചിറകുകൾ തകർന്നുപോയ കുരുന്നുകളാണ് ഡോ. ബിജുവിന്റെ ചിത്രത്തിലെ ഈ പക്ഷികൾ.25 വർഷങ്ങളോളമായി സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധ സഹായവും ലഭിക്കാതെ, ഇന്നും വാഗ്ദ്ധാനങ്ങളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നിശബ്ദമായി ദുരിതം പേറുന്ന വലിയ ചിറകുള്ള പക്ഷികൾ .എൻഡോ സൾഫാന്റെ ഇരകളെ ലോകത്തിനു മുന്നിൽ എത്തിക്കുവാൻ മധുരാജ് എന്ന ഫോട്ടോ ജേർണലിസ്റ്റ് നടത്തുന്ന യാത്രയിലൂടെയാണ് ചിത്രത്തിന്റെ ചലനം. മധുരാജ് പകർത്തുന്ന ഓരോ ചിത്രങ്ങളിലും കുരുന്നുകളുടെ ജീവിക്കുവാനുള്ള... Continue Reading →

C/o സൈറ ബാനു

"മാന്ത്രികമായ നിമിഷങ്ങളെ വേട്ടയാടി പിടിക്കുന്നൊരു വേട്ടക്കാരനാവണം ഫോട്ടോഗ്രാഫർ".തന്റെ അപ്പൻ പകർത്തിയ ഓരോ ഫോട്ടോയിലും ജീവനുണ്ടായിരുന്നു, എന്നാൽ തന്റെ ഫോട്ടോകൾക്ക് ജീവനില്ലെന്ന് മനസ്സിലാക്കുന്ന "ജോഷ്വ -യ്ക്ക് അപ്പന്റെ സുഹൃത്ത് നൽകിയ ഉപദേശമിതായിരുന്നു. " ജോർജ് പീറ്ററിന്റെ ഓരോ ചിത്രങ്ങളിലും ദൈവത്തിന്റെതായൊരു സ്പർശമുണ്ടായിരുന്നു, കാരണം അദ്ദേഹം ക്യാമറയിലൂടെ ജീവിതത്തെ നോക്കിയത് കണ്ണുകൊണ്ടായിരുന്നില്ല, ഹൃദയം കൊണ്ടായിരുന്നു". കോരി ചൊരിയുന്ന മഴനനഞ്ഞ് കുതിർന്ന അമ്മയുപേക്ഷിക്കപ്പെട്ട പൂച്ച കുഞ്ഞുങ്ങളെ  തന്റെ തട്ടം കൊണ്ട് പുതപ്പിച്ച്‌, അമ്മയുടെ മാറിന്റെ ചൂട് നൽകിയ "സൈറ ബാനു "... Continue Reading →

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ഒരു ഹ്രസ്വ കഥയെ അതേ ലാളിത്യത്തോടെ റിയലിസ്റ്റിക്സിനിമയുടെ ഭാഷയിലേയ്ക്ക് പരിവർത്തനം ചെയ്യുന്ന രീതിയാണ് ദിലീഷ് പോത്തൻ എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്."തൊണ്ടിമുതലും ദൃക്സാക്ഷിയും" എന്ന ചിത്രം ബസ് യാത്രയ്ക്കിടെ നടക്കുന്ന ഒരു മാലമോഷണവുമായി ബന്ധപ്പെട്ടാണ് നീങ്ങിയത്..നഷ്ടപ്പെട്ടു പോയ തൊണ്ടിമുതലിനെ ചുറ്റിപ്പറ്റിയുള്ള പോലീസ് അന്വേഷണവും, കള്ളനും ദൃക്സാക്ഷിയും തമ്മിലുള്ള നിശബ്ദമായ പോരാട്ടവുമാണ് ചിത്രം പറഞ്ഞു പോകുന്നത്."എല്ലാം വിശപ്പാണ് സാർ.. " എന്ന കള്ളന്റ കുമ്പസാരവും, സത്യം കണ്ടെത്താനുള്ള സ്ഥിരം പോലീസ് മുറകളും കുറച്ചാഴത്തിൽ തന്നെ നമ്മുടെ ഹൃദയത്തെ കുത്തി വേദനിപ്പിക്കുകയും..ചിലതൊക്കെ... Continue Reading →

ജെല്ലിക്കെട്ട്

വന്യമായ Dark age ലേക്കുള്ള ഒരു തിരിച്ചു പോക്ക്…മനുഷ്യന്റെ മൃഗീയ തൃഷ്ണകളുടെയും സ്വാർത്ഥതയുടേയും അക്രമാസക്തിയിലൂടെയുള്ള പൂർത്തീകരണത്തിന്റെയും നേർകാഴ്ച്ച. ഒരൊറ്റ വാക്കിൽ ജെല്ലിക്കെട്ട് നമുക്കൊരു തിരിച്ചറിവാണ് . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൈശാചികമായനിരന്തര പോരാട്ടത്തിന്റെ ഉൽവൃത്തി.മനുഷ്യന്റെ അന്തരാഴങ്ങളിലേക്കുള്ളൊരു എത്തിനോട്ടം…ലിജോ ജോസ് പല്ലിശ്ശേരിയുടെ മാന്ത്രികമായ Craft work- ഒരു ചെറുകഥയെ സിനിമയിലേക്ക് പരിണാമിപ്പിച്ചപ്പോൾ പാലിച്ച സ്വാഭാവികതയിലും , Symbolic ആയ പല ഫ്രെയിമുകളിലും നിറഞ്ഞുനിന്ന അർത്ഥതലങ്ങളെയുമാണ് സൃഷ്ടിച്ചത്.മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കുന്ന സാങ്കേതിക മേന്മയും സൗണ്ട് മിക്സിങും.കാതടയ്പ്പിക്കുന്ന പശ്ചാത്തല സംഗീതംപോലും... Continue Reading →

പിറവി

മലയാള സിനിമയുടെ തന്നെ ജന്മം ആയിരുന്നു "പിറവി " എന്ന ഷാജി എൻ കരുൺ ചിത്രം.ഒറ്റ സീനിൽ പോലും അച്ഛനും മകനും നേരിൽ കാണുന്നില്ല. അച്ഛന്റെ മനസ്സിലെ മകനെ കുറിച്ചുള്ള ഓർമകളാണ്.., വാനോളമെത്തുന്ന പ്രതീക്ഷകളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിൽ തണലാവുന്നത്..ലോകത്തേറ്റവും വലിയ ദുഃഖം പുത്ര ദുഃഖമാണെന്നുള്ള മഹാസത്യം.മകനെ നഷ്ടപ്പെട്ടു പോയ പിതാവിന് താൻ കാണുന്ന കാഴ്ചകളിലെല്ലാം അവൻ ആണ്.അദ്ദേഹം കാണുന്ന ഈ ലോകം തന്നെ മകന്റെ പ്രസന്നമായ പുഞ്ചിരിയിൽ വിടർന്നു നിൽക്കുന്നു.അച്ഛൻ: പുത്രാ.. നിന്നിൽ ഞാൻ... Continue Reading →

സ്കൂൾ ബസ്

കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചു കയറിയിരിക്കണം ഈ സ്കൂൾ ബസിൽ.ബോബി - സഞ്ജയ് സഹോദരന്മാരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പാoപുസ്തകം തന്നെയാണ്. ഫ്ലാറ്റിലെ ഇടുങ്ങിയ ലോകം മാത്രം കണ്ടു വരുന്ന ഇന്നത്തെ ജീവശ്ഛവങ്ങളായ കുട്ടികൾ, പ്രകൃതിയെ അറിയുവാനും, തേൻ കുടിക്കുവാനും , കാടറിയുവാനുമുള്ള അവരുടെ വർണ്ണശബളമായ മോഹങ്ങളും, സ്വാർത്ഥതയുടേയും ആഡംബരത്തിന്റെയും , കാപട്യങ്ങളുടേയും ചിലന്തി വയലിൽ നിന്ന് പുറത്ത് കടന്ന് പച്ചപ്പ് അനുഭവിക്കാനുള്ള കുരുന്നുകളുടെ യാത്ര.വാനോളം ഫീസും, പൊങ്ങച്ചങ്ങളും... Continue Reading →

Create a free website or blog at WordPress.com.

Up ↑