മൂത്തോൻ

“ഇഞ്ഞി പെൺകുട്ടികൾക്ക് ആരേലും മുല്ല ന്നുള്ള പേര് കേട്ടിനാ?

“അയിനെന്താ, അത്തറിന്റെ മണമുള്ള പേരല്ലേ മുല്ല… ”

തനിക്ക് ഓർമ്മ വെക്കുന്ന കാലത്ത് ഏറെ കളിപ്പിച്ചും, താലോലിച്ചും എന്തൊക്കെയോ പറയാൻ ബാക്കിവെച്ചും നാട് വിട്ടുപോയ തന്റെ മൂത്തോനെ (ജ്യേഷ്ട്ടനെ )അന്വേഷിച്ചുള്ള മുല്ലയുടെ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്.

ലക്ഷദ്വീപിലെ തോണിയിൽ നിന്നും മുങ്ങാൻകുഴിയുമിട്ട് മുല്ല ആഴങ്ങളിലേക്ക് നീന്തിയപ്പോൾ ഒരു വലയുടെ അപ്പുറത്തായി നീന്തി വന്നൊരു സുന്ദരിയായ മത്സ്യകന്യക.. അവളുടെ മുടിയിഴകളായിരുന്നു അവളുടെ ചിറകുകൾ.. മുല്ലയോടായി തന്റെ ശരീരത്തിന്റെ ഭംഗിയായിരുന്നു അവൾ പറഞ്ഞത്, സ്ത്രൈണതയുടെ സൗന്ദര്യവും, സ്വാതന്ത്ര്യത്തിലേക്കുമായിരുന്നു അവൾ നീന്തി മറഞ്ഞത്.. തിളക്കമുള്ളൊരു കണ്ണാടിയിൽ സ്വപ്നത്തിൽ കണ്ട മത്സ്യ കന്യകയുടെ പ്രതിഭിംബം തന്നെയായിരുന്നു മുല്ല തന്നിലും കണ്ടത്.

അമീറും, അക്ബറും തങ്ങളുടെ ആദ്യ പ്രണയം പങ്കുവവെക്കുന്നതും നീല സാഗരത്തിലെ ആ മത്സ്യകന്യകയെ സാക്ഷിനിർത്തിയായിരുന്നു.

അമീർ : അന്ന് നമ്മൾ ആദ്യം കണ്ട നാൾ.. നമ്മുടെ രണ്ടു പേരുടെയും കണ്ണുകൾ ഉടക്കിയത് നീയും അറിഞ്ഞിരുന്നില്ലേ…?

ബോംബയിലെ പ്രഭാതങ്ങളിലെ നിത്യ കാഴ്ച്ചയായി അറ്റമില്ലാത്ത ആകാശത്തിലേക്ക് പറന്നുയരുന്ന പ്രാവുകളെ കുറിച്ച് ഊമയായ ആമിർ മൗനത്തിലൂടെ അക്ബറിനോട് വർണ്ണിക്കുന്നുണ്ട്.

ആൺ സുഹൃത്തിനോട് തോന്നിയ പ്രണയം, ആദ്യ ചുംബനം
തന്റെ ശരീരത്തിന്റെ ഭംഗി ആദ്യമായ് കണ്ണാടിയിൽ നോക്കിയറിയുന്ന അക്ബറിന്റെ രംഗം (നിവിൻ പോളി )അസാധ്യമായി ചെയ്തു.

കത്തികൊണ്ട് സ്വയം ശരീരം മുറിവേൽപ്പിച്ചിട്ടുള്ള ലക്ഷദ്വീപിലെ ആരാധനാ നൃത്തത്തെ (ആചാരം, കൂടുതൽ വിവരങ്ങൾ അറിയില്ല, വായിക്കുന്നവർക്ക് പങ്കുവെക്കാം )
തന്റെ മുറിവുകളെ ഉണക്കുന്നതും കുളിർമയേകുന്നതുമായിരുന്നു ഇത്രയും കാലം താൻ അനുഭവിക്കാതെ പോയ ആദ്യ പ്രണയം.

ചുംബിച്ച ചുണ്ടുകൾ സമൂഹത്തിൽ ഉയർത്തുന്ന പാപ ബോധങ്ങളും, പ്രായശ്ചിത്തവും, അക്ബറിനെയും വേട്ടയാടുന്നതിന്റെ രംഗം ;
കത്തി കൊണ്ട് സ്വന്തം ചുണ്ടും, നാവും മുറിപ്പെടുത്തുന്ന രംഗം ഭയാനകമാണ്.

സ്വന്തം ആഗ്രഹങ്ങളും, Identity യും സമൂഹത്തിലെ വ്യവസ്ത്ഥിതികൾക്ക് നേരെ അടിയറവു വെക്കുന്ന അരികു ജീവിതങ്ങളെയും ഈ കഥാപാത്രങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്..

സിനിമ എന്നൊരു മാധ്യമം മനുഷ്യന്റെ SEX, Sexual Relationships, Identity, Survival, LGBTQ Rights, അവകാശങ്ങളും, നിസ്സഹായാവസ്ഥയും, സമൂഹം ചെലുത്തുന്ന Prejudice concepts, Glorifications ശക്തമായി ഗീതു മോഹൻദാസ് എന്ന സംവിധായിക മൂത്തോനിലൂടെ വിളിച്ചു പറയുന്നു.
നിശബ്തരാക്കപ്പെട്ടവരുടെ ശബ്ദമായി.

ബോംബെ Gangster ജീവിതത്തിലെ ജീവനും, മരണത്തിനും, സ്വാർത്ഥതയ്ക്കും, ആസക്തികൾക്കും പിറകെ പായുന്ന അക്ബർ ന്റെ സീനുകൾക്കെല്ലാം Purpose fully shaky -speedy ഷോട്ടുകളായിരുന്നു രാജീവ് രവി(Cinematography ) നൽകിയത്.
അങ്ങേയറ്റം പ്രേക്ഷകരെയും Disturb ചെയ്യുന്നുണ്ട് ഈ രംഗങ്ങളെല്ലാം.

“ഞാൻ ന്റെ മൂത്തോനെ തേടി ബന്നത് ” -മുല്ല
അക്ബർ പിന്നീട് ലക്ഷദ്വീപിനെ കുറിച്ചുള്ള ഓർമ്മകളിലേക്ക്.. അമീറിന്റെ പ്രണയത്തിലേക്ക്. ശാന്തമായ ലക്ഷ ദ്വീപ് ന്റെ പ്രകൃതിഭംഗിയും , നീല കടലുമായിരുന്നു പിന്നീടുള്ള രാജീവ്‌ രവിയുടെ ഫ്രയിമുകൾ.

ക്‌ളൈമാക്‌സിലെ മുല്ലയുടെ പുഞ്ചിരി നമ്മെ വല്ലാണ്ട് സന്തോഷിപ്പിക്കുമെങ്കിലും
അരികു ജീവിതങ്ങളുടെ identity crisis, so called “Social System” ഒരാളുടെ സ്വാതന്ത്ര്യത്തിനും, പ്രണയത്തിനുപോലും വെല്ലു വിളിയായി നിൽക്കുന്നതും,Social acceptance നെയും കാണിച്ചുതരുന്നുണ്ട് മൂത്തൊൻ എന്ന ഗീതു മോഹൻദാസ് ചിത്രം.

Review By Sooraj Krishnan.

One thought on “മൂത്തോൻ

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: