സി. കെ രാഘവന്റെ മുന്നറിയിപ്പ്

“ഞാനാരെയും കൊന്നിട്ടില്ല ” ഇരട്ട കൊലപാതകം നടത്തി 20 വർഷത്തോളമായി ജയിലിൽ കഴിയുന്ന സി. കെ രാഘവൻ മനസ്സിൽ ഉറപ്പിച്ചൊരു വിശ്വാസം അതു തന്നെയായിരുന്നു..
തന്റെ മനസാക്ഷിയോട് താൻ കള്ളം പറഞ്ഞിട്ടില്ല ഇതുവരെയും.വേണു എന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് പകർന്ന ടൈറ്റിൽ സീൻ ;
ചത്തുപോയ പല്ലിയെ കൂട്ടത്തോടെ കൊണ്ടു പോവുന്ന ഉറുമ്പു കൂട്ടം.. സിനിമ മുഴുവൻ കാണാതെ ഈ ഒരു സീൻ നൽകുന്ന symbolic meaning മനസ്സിലാക്കാൻ സാധിക്കില്ല.”

അഞ്ജലി അറക്കൽ” എന്ന ജേർണലിസ്റ്റ് ജയിൽ സൂപ്രണ്ടി
നെ കാണാൻ വരുന്നത് മുതൽ അവിചാരിതമായി ശ്രദ്ധയാകർഷിക്കുന്ന “സി. കെ രാഘവൻ “എന്ന ശാന്തനായ ഇരട്ട കൊലപാതകി.“സ്വാതന്ത്ര്യം എന്നത് നമ്മൾ മനുഷ്യർ എങ്ങനെ നിർവചിക്കുന്നു എന്ന അതിർവരമ്പ് തന്നെയാണ്
ഓരോ മനുഷ്യനെയും വ്യത്യസ്തനാക്കുന്നത്. ”
“എന്റെ സ്വാതന്ത്ര്യം ആയിരിക്കില്ല ചിലപ്പോൾ നിങ്ങളുടേത് “.സൗമ്യ ഭാഷണവും, ചിന്തിപ്പിക്കുന്നതുമായ ഒരുപാട് കാര്യങ്ങളായിരുന്നു
സി. കെ രാഘവന്റെ ഡയറിയിൽ നിന്നും അഞ്ജലി വായിച്ചറിഞ്ഞത് ;ഒരേ സമയം existentialism, ജീവിതത്തിലെ absurdism എന്നൊരു തലവും
ഇന്നിനെ, ഈ നിമിഷത്തെ കുറിച്ച് മാത്രം ചിന്തിക്കണം എന്നുള്ള “Carpe diem” എന്ന തത്വവും മാന്ത്രികമായ രാഘവന്റെ എഴുത്തിലെ അദൃശ്യ സാന്നിധ്യം ആയിരുന്നു.. ;“ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നതിനെ രണ്ടിനേം ഇല്ലാതാക്കാനൊന്നും പറ്റില്ല,
വേണേൽ തടയുകേം, മറച്ചു പിടിക്കുകേം ഒക്കെ ചെയ്യാം.. എങ്കിലും അത് ഇല്ലാതാവുന്നൊന്നുമില്ലല്ലോ
നമ്മൾ കാണുന്നില്ലെന്നല്ലേ ഉള്ളൂ ““കണ്ണാടിയിൽ നോക്കുന്നേരം എന്റെ പ്രതിബിംബം എന്നെ തന്നെ നോക്കുന്നു.
കണ്ണാടി വിട്ടു പോകുമ്പോഴും അതവിടെ തന്നെ നിൽക്കുമോ, അതോ കണ്ണാടി വിട്ടു കൂടെ പോരുമോ??”

സി. കെ രാഘവന്റെ സ്വകാര്യ ജീവിതത്തിലെ അതിർത്തി ഭേദിക്കുന്ന നിമിഷങ്ങളായിരുന്നു
അയാളുടെ സ്വകാര്യമായ ചിന്തകൾ എഴുതിയ ഡയറി അഞ്ജലി ആവശ്യപെട്ടതും, അത് പബ്ലിഷ് ചെയ്തതും.“പിന്നേ ഞാനൊരു കള്ളത്തരം കാണിച്ചാരുന്നു ട്ടൊ, ഡയറി ഞാൻ ഒന്ന് രണ്ടു പേരെ കാണിച്ചു “അഞ്ജലി ചമ്മലോടെ ഈയൊരു കാര്യം പറയുമ്പോഴും, രാഘവന്റെ മുഖത്തെ നിർവികാരത വ്യക്തമായി കാണിച്ചു തരുന്ന ഷോട്ട്.ഒരു Struggling Journalist ന്റെ പബ്ലിസിറ്റി യിലേക്കുള്ള Footstep Movement ആയി തന്നെ ഇതിനെ കണക്കാക്കാനേ പ്രേക്ഷകരായ നമ്മളും ആദ്യ കാഴ്ച്ചയിൽ ശ്രമിക്കുന്നുള്ളൂ.
ഇവിടെ പ്രേക്ഷകനിൽ ഉണ്ടാവുന്ന ഒരുതരം conflict ഉണ്ട്.20 വർഷമായി നീതി ലഭിക്കാതെ ജയിലിൽ തളയ്ക്കപെട്ടുപോയൊരു മനുഷ്യനെ രക്ഷിക്കുവാൻ ശ്രമിക്കുന്ന മനുഷ്യ സ്‌നേഹിയായ അഞ്ജലി എന്നൊക്കെ പോലും നമ്മളെ കബളിപ്പിച്ചെടുക്കുന്നുണ്ട് ഉണ്ണി. ആർ ന്റെ തിരക്കഥാ പാഠവം.തന്റെ ചിന്തകളും, ജീവിതവും തന്റെ ഓർമ്മകളും തന്റെത് മാത്രമായി നിർത്താനേ രാഘവൻ ശ്രമിച്ചുള്ളൂ.Shawshank redemption എന്ന സിനിമയിലെ “Brooks ” എന്ന കഥാപത്രത്തെയാണ് ജയിൽ റിലീസ്
കഴിഞ്ഞ് അഞ്ജലിയുടെ കൂടെ കാറിൽ വരുന്ന രാഘവൻ ഓർമ്മിപ്പിച്ചത്. വല്ലാത്തൊരു ഞെട്ടലോടെയാണ് 20വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങളെ അയാൾ നിരീക്ഷിക്കുന്നത്.ജയിലിൽ നിന്നും സമൂഹമെന്ന മറ്റൊരു ജയിലിലേക്ക് തന്നെയുള്ള രാഘവന്റെ കുടിയേറ്റം രണ്ടാം പകുതിയിൽ കാണാം.
ഇടുങ്ങിയ ലോഡ്ജിൽ കഥ എഴുതാനായി രാഘവനെ ഇരുത്തിയ അഞ്ജലി മറ്റു മനുഷ്യ ജീവികളിൽ നിന്നുമെല്ലാം അയാളുടെ ബന്ധം വിച്ഛേദിപ്പിച്ചും
മനുഷ്യൻ എന്നതിലുപരി C.K രാഘവൻ എന്ന product -ൽ നിന്നും തനിക്ക് ലഭിച്ചേക്കാവുന്ന ചിന്തകളും, സ്വകാര്യ ജീവിതവും ആയിരുന്നു ലോകം തന്നെ വായിക്കാൻ കാത്തിരിക്കുന്ന Best Seller Book.Power Position ന്റെ ഒരു transformation ഉം വ്യക്തമായി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.Dead line എന്നൊരു emotional Black mailing , അതിന്റെ കൂടെ കോർപ്പറേറ്റ് ഉറുമ്പു കൂട്ടങ്ങളുടെ ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള എത്തി നോട്ടവും, അഞ്ജലി എന്ന ജേർണലിസ്റ്റ്-ൽ പതിയെ പ്രകടമാവുന്നു.ക്ലൈമാക്സ് രംഗത്തിനു മുന്നേ
സി. കെ രാഘവൻ അഞ്ജലിയോട് പറയുന്നൊരു ഡയലോഗ് ;”സമയം തീരാൻ പോകുവാ ലേ?… ”
Deadline എന്നതിനുമപ്പുറം മരണം എന്ന യാഥാർഥ്യം തന്നെയായിരുന്നു ആ ഒരൊറ്റ ഡയലോഗിൽ ഒളിച്ചിരുന്നത്.ബാർ രംഗത്തിൽ രാഘവൻ പറഞ്ഞതുപോലെ “നമ്മുടെ സ്വാതന്ത്രത്തിനു വിലങ്ങായി നിൽക്കുന്നതെന്തിനെയും പറിച്ചു കളയുക തന്നെ വേണം.. ”
സി.കെ രാഘവന്റെ ഭൂത കാലവുമായി അയാളെ ഏറ്റവുമധികം വേട്ടയാടപ്പെടുന്നതുമായ സംഭവവങ്ങളുമായി, ലോകത്താരുടെ മുന്നിൽ പോലും വെളിപ്പെടുത്തുവാൻ താൽപര്യമില്ലാത്ത സ്വകാര്യമായ ആ സത്യം.കഥ ഞാൻ എഴുതി.. ഇതൊന്ന് വായിച്ചു നോക്കണം” അഞ്ജലിക്ക് നേരെ കടലാസുകൾ നീട്ടുമ്പോൾലോകത്തെ ത്രസിപ്പിക്കാൻ പോവുന്ന വലിയൊരു Break ഉണ്ടായേക്കാവുന്ന ആ കഥ അവൾ വായിക്കുന്നു..
ചുണ്ടുകളിലും, കണ്ണുകളിലും മാറി മാറി വരുന്ന ഭയവും, ഞെട്ടലും…“എനിക്ക് എവിടേയ്ക്കാണ് പോകേണ്ടത് എന്ന് ഞാൻ ഉറപ്പിച്ചു ;മലയാളത്തിൽ ഇന്നുവരെ കണ്ടതിൽ ഭയാനകവും, മനോഹരവുമായൊരു പുഞ്ചിരിയോടെ സി. കെ രാഘവൻ എന്ന psychopath ചുറ്റിക കൊണ്ട് അഞ്ജലിയുടെ തലയിൽ പ്രഹരമേൽപിക്കുന്നു.Tale end shot ൽ 3 സ്ത്രീകളെ കൊലപ്പെടുത്തിയ,എന്നാൽ താൻ ചെയ്തത് കൊലപാതകമല്ലല്ലോ, സ്വകാര്യതയും, സ്വാതന്ത്ര്യവും സംരക്ഷിക്കാൻ, അതിനു വിലങ്ങു തടിയായി നിന്നതിനെയെല്ലാം പറിച്ചു കളഞ്ഞൊരു വിപ്ലവം തീർക്കലായിരുന്നല്ലോ എന്ന ഭാവത്തോടെ, പുതിയ ചിന്തകളുമായി, ഓർക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഭൂത കാലത്തിന്റെ ക്ഷീണത്തിൽ രാഘവൻ നിലാ വെട്ടത്തെ നോക്കി മയങ്ങുന്നു.
അതേ ജയിൽ സെൽ നമ്പർ
പുതിയതായി ഒരു പെൺകുട്ടിയുടെ കൂടി ചിത്രം ചുവരിൽ പതിച്ചിരിക്കുന്നു.

Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: