ലൗഡ് സ്പീക്കർ

പണ്ടൊരു ലേഖനത്തിൽ സംവിധായകൻ ജയരാജ്‌ എഴുതിയത് ഓർക്കുന്നു…
“ലൗഡ് സ്പീക്കർ” എന്ന സിനിമയിലെ “മൈക്ക് ” എന്ന കഥാപാത്രത്തെ  താൻ കണ്ടെത്തിയ അനുഭവം.
പേര് വെളിപെടുത്താൻ  താൽപ്പര്യമില്ലാത്ത  ഒരു കർഷകൻ. തന്റെ സുഹൃത്തിനു വേണ്ടി വൃക്ക മാറ്റി വെച്ച പച്ചയായ ഒരു നാടൻ മനുഷ്യൻ.“ലൗഡ് സ്പീക്കർ” എന്ന സിനിമ നമുക്ക് അത്രമാത്രം ഹൃദ്യമായി തോന്നുന്നതും, മൈക്ക് എന്ന കഥാപാത്രത്തിന്റെ  നന്മ ആണ്.

“സ്വന്തം കൂട്ടുകാരന്റെ കയ്യിൽ നിന്നെങ്ങനാ സാറേ കാശ് മേടിക്കുന്നേ?  “..
ഒരു മാസത്തെ മാത്രം ബന്ധമല്ല, കേവലം വൃക്ക നൽകുന്നൊരു ഡോണറും  സ്വീകർത്താവും മാത്രമല്ല മൈക്കും, മേനോൻ സാറും.വളരെ അരോചകമായിട്ടുള്ള ഉറക്കെയുള്ള സംസാരവും, സദാ സമയവും റേഡിയോയിൽ പാട്ടു വെച്ചുള്ള നടപ്പും, ഫ്ലാറ്റ് -ന്റെ അച്ചടക്കത്തിനൊക്കാത്ത കയ്യിലിരിപ്പും,
എല്ലാവരെയും വെറുപ്പിക്കുന്നൊരു മനുഷ്യനായി മാത്രമേ  മൈക്കിനെ എല്ലാവരും  കണ്ടുള്ളൂ.ഫ്ലാറ്റിലെ ബാൽക്കണിയിൽ മുഴുവൻ ചെടി നട്ടിട്ടും, അവ നനയ്ക്കുകയും ചെയ്യുന്ന മൈക്കിനോട് മേനോൻ സാർ ചോദിക്കുന്നുണ്ട് ;
“ആർക്കു വേണ്ടിയാടോ ഇതൊക്കെ, ഒരു മാസം കഴിഞ്ഞാൽ തിരിച്ചു പോകാനായി ഇവിടുന്ന് “..
മൈക്ക് : “അതിപ്പം സാറേ, നമ്മളീ കാണുന്ന മരങ്ങളൊക്കെ നമ്മൾ വെച്ചതാന്നോ??.. ആരേലും വെക്കുന്നു ഇതൊക്ക കായ്ക്കുന്നു, പൂക്കുന്നു.. അത്രോള്ളു… “കാണുന്നവരോടെല്ലാം പങ്കു വെയ്ക്കാൻ തന്റെ അപ്പന്റെ വീര സാഹസിക കഥകൾ ഇഷ്ടം  പോലെയുണ്ട് മൈക്കിന്റെ കയ്യിൽ.

മേനോൻ സാർ -ന്റെ ഓർമ്മകളും, കുടുംബക്കാരും, നാടും, നാട്ടിലെ ഉത്സവവുമെല്ലാം മൈക്കിനും പ്രിയപെട്ടതാവുന്നു.വേരറ്റ് പോയ ബന്ധങ്ങളെ വീണ്ടും സ്നേഹം  കൊണ്ട്  ഊട്ടിയുറപ്പിക്കുന്നു മൈക്ക്. ഓപ്പറേഷൻ കഴിഞ്ഞ് ആദ്യം തന്നെ മൈക്ക്  ഡോക്ടറോട്  മേനോൻ സാർ -നെ കാണണമെന്ന് അപേക്ഷിക്കുന്നു… “ഡോണർ -നെ കാണിക്കാൻ പാടില്ല എന്ന മെഡിക്കൽ Ethics  ഉം ഡോക്ടർ പറയുന്നു. ഗ്ലാസ്സിലൂടെ മെല്ലെയൊന്നു നോക്കികൊണ്ട് മൈക്ക് യാത്രയാവുന്നു.ഇതുവരെയുള്ള ജീവിത യാത്രയിൽ തനിച്ചാണെന്ന് പോലും തോന്നിക്കാതെ സന്തത സഹചാരിയായി കൂടെയുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട റേഡിയോയും മേനോൻ സാർ നു നൽകുവാൻ ഏൽപ്പിക്കുന്നു.“പോകൂ നീ പോകൂ അമ്മ മനസ്സേ..
തീയിൽ വീണാൽ ഞങ്ങൾ  ഹവിസ്സായ്…
കാലം നൽകും നിനക്കിനിയും ഓമൽ കിടാങ്ങൾ കാടുണർത്തും”. (കാട്ടാറിനു തോരാത്തൊരു )
ഓപ്പറേഷൻ കഴിഞ്ഞിറങ്ങിയ മേനോനും ആദ്യം കാണേണ്ടത് മൈക്കിനെ തന്നെയായിരുന്നു.
തോപ്രാംകുടിക്കാരൻ മൈക്കിനെയും അന്വേഷിച്ചു  കാട്ടിലേക്കൊരു യാത്ര. കിടപ്പാടം പോലും സ്വന്തമില്ലാതെ അതു തിരിച്ചെടുക്കാൻ വേണ്ടിയായിരുന്നു മൈക്ക് വൃക്ക ധാനത്തിനായി വന്നത്.
ഒടുവിൽ ഒരു നന്ദി വാക്കു പോലും കേൾക്കാൻ നിൽക്കാതെ ആ റേഡിയോവും തനിക്ക് സമ്മാനിച്ചാണ് അയാൾ പോയതെന്ന് മേനോൻ തിരിച്ചറിയുന്നു. ജീവിതത്തെ  വെല്ലുവിളിച്ചു കൊണ്ട് വീണ്ടും അപ്പന്റെ സാഹസിക കഥകളും ഉറക്കെ പറഞ്ഞു കൊണ്ട് കൂപ്പിൽ മരപ്പണിയെടുക്കുന്ന മൈക്കിനെയാണ് മേനോൻ കാണുന്നത്.
അവർ പരസ്പരം ആശ്ലേഷിക്കുകയും ആ ആഹ്ലാദ തള്ളിച്ചയിൽ . റേഡിയോയിൽ “അല്ലിയാമ്പൽ കടവിൽ ” എന്ന പാട്ടും,
ക്ലൈമാക്സ്‌ രംഗം നമ്മൾ പ്രേക്ഷകരുടെ  മനസ്സിലും ആഹ്ലാദ പൂത്തിരി കത്തിക്കുന്നു.തോപ്രാംകുടിക്കാരൻ മൈക്കിനെ, ഇടുക്കി സ്ലാങ് കൊണ്ടും, voice modulation-നിലെ സൂക്ഷ്മത കൊണ്ടും, സ്വാഭാവിക അഭിനവ പാഠവം കൊണ്ടും   മികവുറ്റതാക്കി മമ്മൂക്ക. മുഴുനീളെ Live Recording  ചെയ്ത ആദ്യത്തെ  മലയാള സിനിമ കൂടിയാണ് “ലൗഡ് സ്പീക്കർ “.
ഇന്നും ഏറെയിഷ്ടമുള്ള ജയരാജ് ചിത്രങ്ങളിലൊന്ന്.
Review by Sooraj Krishnan.

2 thoughts on “ലൗഡ് സ്പീക്കർ

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: