C/o സൈറ ബാനു


“മാന്ത്രികമായ നിമിഷങ്ങളെ വേട്ടയാടി പിടിക്കുന്നൊരു വേട്ടക്കാരനാവണം ഫോട്ടോഗ്രാഫർ”.
തന്റെ അപ്പൻ പകർത്തിയ ഓരോ ഫോട്ടോയിലും ജീവനുണ്ടായിരുന്നു, എന്നാൽ തന്റെ ഫോട്ടോകൾക്ക് ജീവനില്ലെന്ന് മനസ്സിലാക്കുന്ന “ജോഷ്വ -യ്ക്ക് അപ്പന്റെ സുഹൃത്ത് നൽകിയ ഉപദേശമിതായിരുന്നു.


” ജോർജ് പീറ്ററിന്റെ ഓരോ ചിത്രങ്ങളിലും ദൈവത്തിന്റെതായൊരു സ്പർശമുണ്ടായിരുന്നു, കാരണം അദ്ദേഹം ക്യാമറയിലൂടെ ജീവിതത്തെ നോക്കിയത് കണ്ണുകൊണ്ടായിരുന്നില്ല, ഹൃദയം കൊണ്ടായിരുന്നു”.

കോരി ചൊരിയുന്ന മഴനനഞ്ഞ് കുതിർന്ന അമ്മയുപേക്ഷിക്കപ്പെട്ട പൂച്ച കുഞ്ഞുങ്ങളെ  തന്റെ തട്ടം കൊണ്ട് പുതപ്പിച്ച്‌, അമ്മയുടെ മാറിന്റെ ചൂട് നൽകിയ “സൈറ ബാനു ” എന്ന പെൺകുട്ടിയുടെ “മറനീക്കിയ മനുഷ്യത്വം” – ക്യാമറയിൽ ജീവസ്സോടെ പകർത്തിയ ജോർജ് പീറ്ററിനെ ആ ചിത്രം ദേശീയ അവാർഡിനർഹനാക്കി.


16 വയസ്സായ സൈറബാനു എന്ന കൊച്ചു പെൺകുട്ടിയിലെ മാതൃത്വത്തിന്റെ നന്മയാണ്  ചിത്രം Focus ചെയ്തിരിക്കുന്നത്.
തന്റെ അപ്പൻ ജോർജ് പീറ്റർ തുറന്നു വെച്ച സ്വപ്നങ്ങളിലേയ്ക്കുള്ള ജോഷ്വ -എന്ന നിയമ വിദ്യാർത്ഥിയുടെ യാത്രയിലുടനീളം കൈതാങ്ങായി നിൽക്കുന്ന സൈറ ബാനു എന്ന അമ്മയെ മഞ്ജു വാര്യർ തന്റെ ഹൃദയത്തോട് ചേർത്തുവെയ്ക്കുകയായിരുന്നു.ജോഷ്വ എന്ന നിയമ വിദ്യാർത്ഥിയായും, ഇന്നത്തെ കൗമാരപ്രായക്കാരുടെ പ്രതീകമായും വളരെ സ്വാഭാവികതയോടെ തന്നെ ഷൈൻ നിഗം അവതരിപ്പിച്ചു.
ഏത് കൗമാരക്കാരനും എത്തിപ്പെടുന്ന ദുരന്തങ്ങളിലൂടെ കടന്നപ്പോൾ, ഒരു തള്ളപ്പക്ഷിയെ പോലെ ചിറകുവിടർത്തി അവനെ അതിൽ നിന്നും സംരക്ഷിച്ച്, അവന്റെ സ്വപ്നങ്ങൾക്ക്  ചിറകുകളാൽ വർണ്ണം ചാർത്തുന്ന അമ്മയുടെ കഥയാണ് “c/o സൈറ ബാനു ” എന്ന ചിത്രം.

മക്കൾക്കു വേണ്ടിയുള്ള കരുതലും, ഉത്കണ്ഠകളും, സ്നേഹവായ്പുകളും ആണ് ചിത്രത്തിലെ പ്രതിപാദ്യ വിഷയം.പ്രസവിച്ച അമ്മയ്ക്ക് മകനോടുള്ള സ്നേഹം സ്വാഭാവികമാണെങ്കിൽ,
മകന്റെ മനസ്സ് ഏറ്റെടുക്കുന്ന പ്രസവിക്കാത്ത അമ്മമാർ വർത്തമാന സമൂഹത്തിന് പ്രചോദനമാണ്.

ഒരമ്മയുടെ ദൗത്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല എന്ന് അവർ മനസ്സിലാക്കുന്നു. ബംഗാളിലെ ഏതോ കുഗ്രാമത്തിൽ തന്റെ മകനേയും കാത്തിരിയ്ക്കുന്ന ആ അമ്മയെ തേടിയുള്ള സൈറബാനു വിന്റെ യാത്രയോടെയാണ് ചിത്രത്തിന്റെ ഉപസംഹാരം.സൈറബാനുവിന്റെ പുതിയ ദൗത്യങ്ങളിലേയ്ക്കുള്ള യാത്ര തുടരുകയാണ്. അമ്മ -മകൻ സ്നേഹ ബന്ധത്തെ ഹൃദ്യമായി അവതരിപ്പിക്കുകയും, സാധാരണക്കാരന്റെ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തെയും സാമൂഹിക പ്രതിബന്ധതയോടെ ശകതമായ ഒരു പ്രമേയം ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിച്ച ” ആന്റണി സോണി ” എന്ന നവാഗതനായ സംവിധായകനും, കെട്ടുറപ്പള്ള തിരക്കഥയും , ആഴമേറിയ അർത്ഥ തലങ്ങളുള്ള സംഭാഷണങ്ങളുമൊരുക്കിയ “ഷാനും ” അഭിനന്ദനമർഹിയ്ക്കുന്നു.
കുടുംബത്തോടൊപ്പം തിയ്യറ്ററിൽ തന്നെ പോയി കണ്ടു മനസ്സിലാക്കണം “സൈറബാനു”എന്ന അമ്മയിലെ
നന്മ.
      Review By Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: