ഹെലന്റെ പുഞ്ചിരി…

“Survival Thriller” എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്നതല്ല “Helen”. ചിത്രം നൽകുന്ന സന്ദേശം വളരെ ആഴത്തിലുള്ളതാണ്.
സിനിമ തുടങ്ങുന്ന സമയം മുതലേ ക്യാമറ ഓൺ ചെയ്ത് “ഹെലൻ ” എന്ന ടൈറ്റിൽ കാർഡ് സ്‌ക്രീനിൽ കാണിക്കുനത് മൊബൈലിൽ പകർത്തി സ്റ്റാറ്റസ് ഇടാൻ ശ്രമിച്ച എന്റെ സുഹൃത്തുകൾക്ക് ചിത്രത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.. “ഹെലൻ” എന്ന കഥാപാത്രത്തിന് പറയാനുള്ള കഥ, അവൾ അതിജീവിച്ച ആ അപകടം നിറഞ്ഞ രാത്രിയും കൂടി അറിഞ്ഞാലേ “ഹെലൻ ” എന്ന ടൈറ്റിലിലിനു പോലും പൂർണ്ണതയെത്തൂ.നഖം കടിച്ചും കൈകൂപ്പിയും, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പു തന്നെയായിരുന്നു “ഹെലൻ” സമ്മാനിച്ച ദൃശ്യാനുഭവം. ആരും ശ്രദ്ധിക്കപ്പെടാതെ പോവുന്ന ചിലർക്ക് നാം നൽകുന്ന പുഞ്ചിരിപോലും ചിലപ്പോൾ നമ്മുടെ Life Saving Moment ആകും എന്ന സന്ദേശമായിരുന്നു ഹെലന് പറായാണുണ്ടായിരുന്നത്.“ഹെലൻ പോൾ ” എന്ന വളരെ സ്ട്രോങ്ങ്‌ ആയ പെൺകുട്ടിയായി “അന്ന ബെൻ” ജീവിച്ചു എന്നുതന്നെ പറഞ്ഞേ തീരൂ. കോൾഡ് സ്റ്റോറേജ് റൂമിൽ പെട്ടുപോയൊരു പെൺകുട്ടിയുടെ ഭയവിഹ്വലതകളും, അതിജീവനത്തിനായുള്ള പരിശ്രമങ്ങളും, -17° c -ൽ പ്രേക്ഷകർ പോലും ചിത്രത്തിലൂടനീളം ഓരോ പഴുതുകളിലൂടെയും ഹെലന്റെ രക്ഷയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. തന്റെ ജീവൻ പോലും അപകടത്തിലാവുമെന്ന ഘട്ടത്തിലും Cold Storage റൂമിലെ കൊടും തണുപ്പിൽ പെട്ടുപോയ എലി കുഞ്ഞിനെയും സ്നേഹത്തിന്റെ സംരക്ഷണ കവചമൊരുക്കി കാത്തു രക്ഷിക്കാൻ അവൾ മറന്നില്ല.ടൈറ്റിൽ സീനിലെ ഫ്രീസറിനുള്ളിൽ കുടുങ്ങിപ്പോവുന്ന ഉറുമ്പിനും, Cold storage റൂമിൽ മണിക്കൂറുകളോളം കിടന്ന “ഹെലൻ ” എന്ന പെൺകുട്ടിക്കും പറയാനുണ്ടായിരുന്നത് അതിജീവനത്തിന്റെയും, സഹജീവികളോടുള്ള കരുണയുടെയും, സ്നേഹത്തിന്റെയും കഥയായിരുന്നു.
കെട്ടുറപ്പുള്ള തിരക്കഥയും, Emotional രംഗങ്ങൾ പോലും കൈയടക്കത്തോടെ കൈകാര്യം ചെയ്ത സംവിധാനവും “ഹെലൻ ” എന്ന ചിത്രത്തെ വളരെ മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റി.വളരെയധികം സ്പർശിച്ച ചിത്രത്തിലെ സെക്യൂരിറ്റി യുടെ കഥാപാത്രം ക്ലൈമാക്സിൽ പറയുന്നുണ്ട് ;
“”ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ അവരെ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല സാറേ”
ഇപ്പോഴും ഹെലന്റെ പുഞ്ചിരി മായാതെ നിൽക്കുന്നു.
  Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: