
ചിറകുവെട്ടിക്കളഞ്ഞ് പറക്കുവാൻ പോലും കഴിയാത്ത എൻഡോ സൾഫാൻ ബാധയേറ്റ് – സ്വപ്നങ്ങളുടേയും, പ്രതീക്ഷകളുടെയും ചിറകുകൾ തകർന്നുപോയ കുരുന്നുകളാണ് ഡോ. ബിജുവിന്റെ ചിത്രത്തിലെ ഈ പക്ഷികൾ.25 വർഷങ്ങളോളമായി സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധ സഹായവും ലഭിക്കാതെ, ഇന്നും വാഗ്ദ്ധാനങ്ങളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നിശബ്ദമായി ദുരിതം പേറുന്ന വലിയ ചിറകുള്ള പക്ഷികൾ .

എൻഡോ സൾഫാന്റെ ഇരകളെ ലോകത്തിനു മുന്നിൽ എത്തിക്കുവാൻ മധുരാജ് എന്ന ഫോട്ടോ ജേർണലിസ്റ്റ് നടത്തുന്ന യാത്രയിലൂടെയാണ് ചിത്രത്തിന്റെ ചലനം.
മധുരാജ് പകർത്തുന്ന ഓരോ ചിത്രങ്ങളിലും കുരുന്നുകളുടെ ജീവിക്കുവാനുള്ള പ്രതീക്ഷയുടെ കിരണങ്ങൾ ജ്വലിച്ചു നിൽക്കുന്നു.
ചില സീനുകളിൽ ക്യാമറയിൽ പതിയുന്ന രോഗികളായ കുട്ടികളുടെ മുഖം അയാളുടെയും, പേക്ഷകരുടേയും മനസ്സിലും വളരെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ട്.

എന്നാൽ ആഗോള രാസവള കമ്പനിക്കാർ എൻഡോ-സൾഫാന്റെ അനുമതിയ്ക്ക് വേണ്ടി വാദിയ്ക്കുമ്പോൾ അതിന്റെയെല്ലാം അനന്തര ഫലങ്ങൾ അനുഭവിയ്ക്കുന്നത് ഇനിയും ജനിക്കാനിരിയ്ക്കുന്ന നിരപരാധികളായ എത്രയോ കുഞ്ഞുങ്ങളാണ് . അവരുടെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയുന്ന ആയുധം പോലെയാണ് എൻഡോ-സൾഫാൻ എന്ന ഈ വിഷം. എല്ലാ രാജ്യങ്ങളും എൻഡോ സൾഫാൻ നിരോധനത്തിന് വേണ്ടി വാദിയ്ക്കുമ്പോൾ.. കാസർഗോട്ടിലെ ദുരവസ്ഥയ്ക്ക് സാക്ഷിയായ നാം ഇന്ത്യക്കാരാണ് ഇതിനെ അനുകൂലിക്കുന്നത്. ഇതിന്റെ പിന്നിൽ വൻകിട കോർപ്പറേറ്റുകളുടെ സ്വാർത്ഥമായ കറുത്ത കൈകൾ തന്നെയാണ്.

ദുരിതമനുഭവിയ്ക്കുന്ന ഒരു ജനസമൂഹത്തെ ലോക ജനതയ്ക്കു മുന്നിലെത്തിക്കുവാൻ തന്റെ ജീവനുള്ള ചിത്രങ്ങൾക്ക് സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ ക്യാമറയും മനസ്സ് എന്ന ലെൻസുമായി യാത്ര തുടരുകയാണ് ” കുഞ്ചാക്കോ ബോബൻ ” അവതരിപ്പിച്ച മധുരാജ് എന്ന ജേർണലിസ്റ്റ്.കേരളം കണ്ട ഒരു ദുരനുഭവങ്ങളുടെ , അധികാര വർഗ്ഗത്തിന്റെ അവഗണനയുടെ, പാവപ്പെട്ട ഒരു കൂട്ടം അമ്മമാരുടെ നിശബ്ദമായ തേങ്ങലായി ഇന്നും നിശ്ഛല ചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു ഈ കുരുന്നുകൾ.
വളരെ ഗൗരവത്തോടു കൂടി സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഈ വിഷയത്തെ അവതരിപ്പിച്ച ഡോ. ബിജു എന്ന സംവിധായകൻ വളരെയധികം ബഹുമതി അർഹിയ്ക്കുന്നു. സംസ്ഥാന സർക്കാർ പോലും ചിത്രത്തെ അവാർഡുകളിൽ നിന്നും വിലക്കി.
( സാർക്കാരി – നേയും മുഖ്യമന്ത്രിയേയും അപമാനിച്ചു എന്നാണ് വാദം)…. എന്നാൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ചിത്രത്തിന് ഒരുപാട് അവാർഡുകളും പ്രശംസകളും ലഭിച്ചത് നല്ല സിനിമകൾ എക്കാലത്തും നിലനിൽക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് . M.J രാധാകൃഷ്ണന്റെ ഛായാഗ്രഹണം പ്രേക്ഷകരുടെ , സമൂഹത്തിന്റെ തന്നെ നേർകാഴ്ച്ചകൾ പോലെയായിരുന്നു.

Director’s quote: it was mr.Madhuraj , a famous photographer who brought the photographs of shocking tragedy to notice of the world for the first time.
As a photojournalist he was very much active in this issue since 2001.
Only 5200 victims of endo-sulfan tragedy have been included in the Govt.Official list for the Treatment and compensation.
Thousands of people who are suffering have been excluded in this list.
Struggle for existence is still going on in kazargodu…so are the tragedies…വാൽകഷ്ണം: തിയ്യറ്ററുകളിൽ ആരും ശ്രദ്ധിക്കാതെ പോയ ഈ നല്ല ചിത്രത്തിന്റെ cd ലഭ്യമാണ്..
എല്ലാവരും ഈ ചിത്രം കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്ന ഒരു സിനിമാ സ്നേഹി….
Review by Sooraj Krishnan.
Like this:
Like Loading...
Related
Leave a Reply