മംഗലാപുരത്തെ വിശേഷങ്ങൾ

മംഗലാപുരത്ത് പി. ജി അവസാന സെമസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവ് ന്റെ സമയം.. വേനൽ ചൂടിന്റെ മനം മടുപ്പിക്കുന്ന പുഴുക്കത്തിന് അകമ്പടിയായി നല്ല വിശപ്പുമുണ്ട്. നമ്മളോടാ കളി?താമസിച്ചില്ല. മൊബൈൽ ഫോണെ ടുത്ത് zomato ആപ്പ് വഴി ഒരു സൂപ്പർ മസാലദോശയ്ക്ക് ഓർഡർ കൊടു ത്തു.

സ്റ്റഡി ലീവല്ലേ? പുസ്തകം നിവർത്തിവെച്ചു. “Magical realism ” എന്നൊക്കെ പറയാമെങ്കിലും മാർക്വിസ്സിന്റെ “one hundred years of solitude” വായിച്ചിട്ട് ഇപ്പോ ഒന്നും തലയിൽ കേറുന്നില്ല. വിശപ്പു തന്നെ കാര്യം.
ഒരു ഭാവനയും ഉദിയ്ക്കുന്നില്ല.
മസാല ദോശ മാത്രമാണ് മനസ്സ് നിറയെ. എത്ര കാത്തിരുന്നിട്ടും ആശാനെ കാണാനും ഇല്ല.

കുറച്ചു കഴിഞ്ഞപ്പോൾ അപ്പുറത്തെ മുറിയിലെ കിരൺ ഭായ് വന്നു. പുള്ളിക്കാരന്റെ ഫോൺ Hang ആയി .എന്റെ ഫോൺ വാങ്ങി ആശാൻ Uber eats എന്ന മറ്റൊരു ആപ്പ് -ൽ തത്സമയം തന്നെ ഒരു ആലു പൊറാട്ടക്കും ഓർഡർ കൊടുത്തു.
ഫോൺ ഡോക്ടറെ കാണിക്കാതെ ഒരുകാര്യവും നടക്കില്ല. അതിന് പുറത്തു പോകണമത്രേ. അപ്പോഴേക്കും സാധനം വന്നാൽ വാങ്ങി വെക്കാനുള്ള നിയോഗം എന്റെ തലയിലായി.ഏല്പനയുടെ കൂടെ പുള്ളി കാശും തന്നു. ഞാനെന്റെ പുസ്തകം വീണ്ടും നിവർത്തിവെച്ചു..വിശപ്പ് അസ്ഥികളിലെക്ക് കത്തി പടരാൻ തുടങ്ങിയിരുന്നു.

സമയമാണെങ്കിൽ ഇഴഞ്ഞു നീങ്ങുകയാണ്.പെട്ടെന്ന് എന്റെ രസമുകുളങ്ങളെ ഉണർത്തി ക്കൊണ്ട് കോളിംഗ് ബെൽ മുഴങ്ങു കയായി. ഓടിപ്പോയി വാതിൽ തുറന്നു. പക്ഷെ പണി ചെറുതായിട്ടൊന്ന് പാളി. സംഗതി ഫുഡ് ഡെലിവെറിയൊക്കെ തന്നെ.കിരൺ ഭായിയുടെ ആലുപൊറോട്ടയാണെന്ന് മാത്രം. പണമടച്ച് സാധനം കിട്ടി ബോധിച്ചൂ ന്നും പറഞ്ഞ് ഭക്ഷണപ്പൊതി ഭായിയുടെ റൂമിന്റെ കൊളുത്തിൽ തൂക്കിയിട്ടു.

“അതിനും എത്രയോ മുമ്പ് ഓർഡർ കൊടുത്ത മ്മടെ മസാലദോശ എവിടെ? “
zomato നെ വിളിച്ച് അറിയാവുന്ന മുറി കന്നടത്തിൽ നാല് തെറി വിളിക്കാംന്ന് വിചാരിച്ചപ്പോ… ആൾ മലയാളിയാന്നേ… മ്മക്കുണ്ടോ വല്ല വർഗ്ഗസ്നേഹവും. നല്ല വീര്യത്തിൽ അസ്സല് നാല് തെറി പറഞ്ഞു….
” അഡ്രസ്സ് മാറിപ്പോയതാ സേട്ടാ… പത്ത് മിനിറ്റുകൊണ്ടങ്ങെത്തും… ” കൂളായ മറുപടി. അവനിതെത്ര കേട്ടതാ?
കൃത്യം പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ വീണ്ടും മുഴങ്ങി.
ജനത ഡിലക്സ് ഹോട്ടലിലെ മസാല ദോശയും, സാമ്പാറും,പുതീന ചട്ട്ണിയും മുന്നിലെത്തി. നോക്കീല്ല.
ആദ്യം റൂമിന്റെ വാതിലടച്ചു . ലവന്മാരൊക്കെ വരുന്നതിന് മുമ്പ് വേഗം കഴിച്ചു തീർക്കാം. നമ്മുടെ ഭക്ഷണരീതിയിപ്പോൾ ഇങ്ങനെ യൊക്കെയായി. സ്വന്തം കാര്യം സിന്ദാബാദ്.

ജീവിതത്തിലാദ്യമായി മസാലദോശ കഴിച്ച സീൻ ഓർമ വന്നു. കുട്ടിക്കാലത്ത് ഗുരുവായൂരിൽ പോവുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ഐറ്റം ശരവണഭവനിലെ മസാലദോശയായിരുന്നു. അച്ഛനും, അമ്മയ്ക്കും,ചേച്ചിക്കുമൊപ്പമുള്ള ആ ദിനങ്ങൾ ഇന്നും മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു.വീട്ടുകാരും കൂട്ടുകാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നുവേറെതന്നെ.

ടി.വി.യുടെ മുന്നിലിരുന്ന് നുള്ളി തിന്നുന്നതാണ് ഇന്നത്തെ രീതി. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി അന്യം നിന്നുപോയി. ഇന്ന് നഗരങ്ങളിൽ ഫ്ലാറ്റുകളിലാണ് ജീവിതം.എല്ലാം വിരൽ തുമ്പിലാണ്.

പണമുണ്ടെങ്കിൽ ആഗ്രഹിച്ച ഭക്ഷണം ഞൊടിയിടയിൽ മുന്നിലെത്തുന്നു .50% ഓഫറും. Buy 1 Get 1 combo വരെ ലഭ്യമാണ്. റൂം മേറ്റ്സിനെ പോലും കാണിയ്ക്കാതെ വാതിൽ അടച്ചു കഴിക്കുന്ന സ്വാർത്ഥത പുതുമയില്ലാത്തതായി.

വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അപ്പുറത്തെ ഫ്ലാറ്റിലെ എഴുപതുകാരനായ ഷേണായി അങ്കിളിനെ കണ്ടു. ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം എത്താത്തതിന് ശുണ്ഠിയെടുക്കുക യാണ്. അങ്കിളിനും ആന്റിയ്ക്കുമുള്ള പിസയും കൊണ്ട് ഡൊമിനോസിലെ ഡെലിവെറിബോയ് ഓടി പോകുന്നത് കണ്ടപ്പോൾ ചിരി വന്നു.
അങ്കിളും ആൻറിയുമാണ് ശരിക്കും ഭാഗ്യവാ ന്മാർ .പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.മക്കളൊക്കെ ഉയർന്ന ജോലിയിൽ വിദേശത്താണ്. കർണ്ണാടകയിലെ ഏതോ ഉൾഗ്രാമ ത്തിൽ നിന്നും നഗരത്തിലേക്ക് കുടിയേറിവർ.

പഴയകാലത്തെ കാർഷികപ്പെരുമകൾ പറയുമ്പോൾ നൂറ് നാവാണ്. വയലിൽ നെല്ലുണ്ടാക്കിയിരുന്നു. എള്ളും, ചോളവും, കടലയും, ഉഴുന്നും, ചെറുപയറും കൃഷി ചെയ്തിരുന്നു. അതാക്കെ നേരിൽ അനുഭവിച്ച അവരിപ്പോളിതാ Online വഴി ഫുഡ് ഓർഡർ ചെയ്യുന്ന രീതിയും പഠിച്ചു. കാലത്തിനനുസരിച്ച് വേഷം കെട്ടാൻ പഠിച്ചവർ തന്നെ. എന്നാലും പഴയകാലത്തെ വീട്ടുരുചി യോർമ്മകൾ ഏകാന്ത നിമിഷങ്ങളി ൽ അവരെ വേട്ടയാടുന്നുണ്ടാവും.

മംഗലാപുരത്ത് ഹോട്ടൽഭക്ഷണത്തിനായി ഓൺലൈൻ ആപ്പ് കൾ സജീവമായതോടെ വന്നതോട് കൂടി റസ്റ്റോറന്റിലെ ശീതളിമയിൽ ഒഴിഞ്ഞിരുന്ന് ഇഷ്ടക്കാരുമൊത്ത് ഇടക്കൊക്കെ പുറത്തുപോയി ഭക്ഷണം കഴിക്കുന്ന വരാണ് സത്യത്തിൽ വലഞ്ഞത്.

ഈയിടെയായി ഓർഡർ ചെയ്ത സാധനം കിട്ടാൻ വളരെ വൈകുന്നു എന്നവർ പരാതിപ്പെടുന്നു . കിച്ചനിൽ റെഡിയാവുന്ന ചൂടൻദോശയും, പൂരിയും, വടയുമെല്ലാം അപ്പപ്പോൾ ചട്ടിയിൽ നിന്ന് തന്നെ തട്ടിയെടുക്കുകയാ ണ് Swiggy, Zomato പയ്യൻമാർ. ഏത് പൊരി വെയിലത്തും , മഴയത്തും, കമ്പനി ബ്രാന്റ്പരസ്യപ്പെടുത്തിയ യൂണിഫോം ഡ്രസ്സിട്ട് മത്സരബുദ്ധി യോടെ ബൈക്കുമായി റിലേറെയ്സിന് നില്ക്കുന്നവരെ പോലെ ചീറി പായാനൊരുങ്ങുന്നവർ.. ട്രാഫിക്ക് ജാമിൽ പെട്ട് സമയം വൈകിയാൽ പോലും തെറി കേൾക്കേണ്ടി വരുന്ന എന്റെയത്ര പോലും പ്രായമില്ലാത്ത എത്രയെത്ര കൗമാരക്കാർ.

ഗൂഗിൾ മാപ്പിൽ തെളിഞ്ഞ കസ്റ്റമറുടെ താവളം ലക്ഷ്യമാക്കി ഭക്ഷണം സഞ്ചരിക്കുകയാണ്. ഇവരുടെ കൂട്ട ത്തിലെ ഭൂരിഭാഗവുംകോളേജുകളിൽ പാർടൈംപഠനം നടത്തുന്നവരാണ്. നാളെ ഇതിവിടെയുംഎത്തും. മംഗലാപുരത്ത് നിന്നും കേരളത്തി ലേക്ക് അധികം ദൂരമില്ലല്ലോ?

ഈയൊരു ചെറിയ ഇടവേളയിലെങ്കി ലും എന്റെ ന്യൂജെൻ കൂട്ടുകാരോട് ഒരു ചോദ്യം. അമ്മ വിളമ്പുന്ന വീട്ടു രുചികൾക്ക് വേണ്ടത്ര പരിഗണന നിങ്ങൾ കൊടുക്കാറുണ്ടോ? ആവാത്സല്യവും കരുതലും നിങ്ങൾ പരസ്പരം പങ്കുവെക്കാറുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള മനസ്സ് ബോധപൂർവ്വം ഉണ്ടാക്കിയെടുക്കണം. ഷേണായ് അങ്കിളിനെ പോലെ നമുക്കും വേണ്ടേ പിള്ളേരേ ..... ഇത്തിരി നൊസ്റ്റാൾജിയയെങ്കിലും ?

Written By Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: