ഞെണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള


ഓണത്തിനിടയ്ക്ക് ഈ ഞണ്ടുകൾക്കന്താ കാര്യം ലേ?…
മറ്റുള്ളോരെ ജീവിതത്തിൽ തലയിടുക ന്നുള്ളത് മ്മൾ മലയാളികൾടെ ഒരു പൊതു സ്വഭാവാണല്ലോ..
ഈ ഞണ്ടുകൾടെ ജീവിതത്തിലും കൂടിയൊന്ന് തള്ളി കേറാം ന്നു വെച്ചു.

നവാഗതനായ അൽത്താഫ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത
” ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ” എന്ന ചിത്രം ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യിപ്പിച്ചു.

ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ,
അമച്വർ നാടകങ്ങളുടെ സംഭാഷണങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ആഖ്യാനശൈലി ഏറെ പുതുമ തോന്നിച്ചു .
“ക്യാൻസർ എന്ന മഹാരോഗം വേട്ടയാടിതുടങ്ങുന്നുവെന്ന തോന്നൽ ആ കുടുംബത്തെയും ഭയപ്പടുത്തി “.. ഇത്തരം ഡയലോഗുകൾ നാടകങ്ങളുടെ പിന്നാമ്പുറങ്ങളിലെ അനൗൺസ്മെന്റുകളെ ഓർമ്മിപ്പിച്ചു.. ഒരു ചെയ്ഞ്ചും വേണ്ടെ ലേ?.


ശാന്തികൃഷ്ണ ചെയ്ത അമ്മ കഥാപാത്രത്തിലൂടെയായിരുന്നു ചിത്രം നീങ്ങിയത്…. ക്യാൻസർ ഞെണ്ടുകൾ മെല്ലെ അവരുടെ ജീവിതത്തെ ഇറുക്കിപ്പിടിക്കുവാൻ തുടങ്ങി.
തന്റെ ഭാര്യയുടെ രോഗം മക്കളെയറിയിക്കാതെ നിഴലുപോലെ കൂടെ നടക്കുന്ന ധൈര്യമില്ലാത്തവനും എന്നാൽ ആവശ്യത്തിലധികം ശുഭാപ്തി വിശ്വാസവും തത്വചിന്തകളും പകരുന്ന സരസനായ ഭർത്താവായി ലാൽ ജീവിച്ചു ന്നു തന്നെ പറയാം.

മക്കളും കുടുംബവും തന്റെ കുടെയുണ്ടെന്ന ധൈര്യം മാത്രമായിരുന്നു ക്യാൻസർ ഞണ്ടുകൾക്കെതിരെ പൊരുതുവാൻ അമ്മയ്ക്കുണ്ടായ ഒരേയൊരു ആയുധം.
കീമോ തെറാപ്പിയ്ക്കു ശേഷം തന്നെ തനിച്ചാക്കിയകന്നു പോയ മുടിയഴകൾ അവരുടെ യൗവനത്തിലെ പാറിപ്പറക്കുന്ന മുടിയിഴകളുടെ സൗന്ദര്യത്തെ ഓർമ്മിപ്പിച്ച രംഗങ്ങളും വളരെ ഹൃദയ സ്പർശിയായിയായിരുന്നു.


ഗൗരവപൂർണ്ണമായ വിഷയത്തെ വളരെ ഹാസ്യാത്മകമായും ലാളിത്യത്തോടെയും ആയിരുന്നു സംവിധായകൻ അവതരിപ്പിച്ചത്.
നല്ലൊരു വാർത്തയ്ക്കു ശേഷമുള്ള പുഞ്ചിരി പടർത്തുന്ന പ്രകാശമായിരുന്നു ക്ലൈമാക്സിലെ നിവിൻ പോളിയുടെ നിറഞ്ഞ ചിരി സമ്മാനിച്ചത്.
ക്യാൻസർ എന്ന മഹാരോഗത്തെ പുഞ്ചിരിച്ചു വരവേറ്റും..ശുഭാപ്തി വിശ്വാസത്താൽ അതിജീവിക്കുകയും ചെയ്ത ഒരു അമ്മയുടെയും കുടുംബത്തിന്റ ജീവിതം മാത്രമാണ് ഒറ്റവാക്കിൽ ചിത്രത്തിന്റെ പ്രമേയം.

നാം ഓരോരുത്തരും ചെറിയ ചെറിയ ഞണ്ടുകളുടെ ഇറുക്കിപ്പിടുത്തത്തിൽ അകപ്പെട്ടുപോവാറുണ്ട്.. നാം തളരുമ്പോൾ അവ നമ്മെ കൂടുതൽ ഇറുക്കുന്നു .. ഈ കൊച്ചു കൊച്ചു ഞെണ്ടുകളെ ( പ്രതിസന്ധികളെ) കൈകളിലൊക്കി തലോടികൊണ്ട് നമുക്കാ പ്രശ്നങ്ങളെ അതിജീവിക്കാനാവും എന്ന നല്ലൊരു സന്ദേശം ചിത്രം ഉണർത്തുന്നുണ്ട്.
ഒറ്റ സീനിൽ പോലും കഥാപാത്രങ്ങളെ കരയുവാൻ അനുവദിക്കാതെ ഇമോഷനൽ രംഗങ്ങളിൽ പോലും നിറഞ്ഞു നിന്ന സ്വാഭാവിക നർമ്മങ്ങളെ കണ്ടെത്തി ശുദ്ധമായവ തരിപ്പിച്ചതിൽ അൽത്താഫ് എന്ന സംവിധായകൻ എറെ കൈയടി നേടി.
കുടുംബമായി തന്നെ കാണാം ഈ ഞണ്ടുകളുടെ ജീവിതം.
Review by Sooraj Krishnan

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: