ചാർളി

ചിത്രം കണ്ടതിന് ശേഷവും ചാർലി എന്ന കഥാപാത്രം നമ്മെ നിഴൽപോലെ പിന്തുടർന്നുകൊണ്ടിരിക്കും.

ജീവിതത്തിലെ എല്ലാ അവസ്ഥകളോടും ഒരുപോലെ തുറന്ന മനസ്സോടെ ചിരിച്ചു നടക്കുന്ന ചാർലി
ആവർത്തന വിരസമായ ഈ ലോകത്ത് വ്യത്യസ്തനാവാൻ ശ്രമിക്കുന്നവൻ.ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദഭരിതമാക്കുന്നതിനും, നാം സ്നേഹിക്കുന്നവരുടെ സന്തോഷത്തിനായി നമ്മെപ്പോലും മറന്ന് സഹായങ്ങളിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കുവാനും, അതിൽ നിന്നും ലഭിക്കുന്ന ഊർജമാണ് ചാർലിയുടെ ജീവിതയാത്രകൾ.

ജീവിതത്തിലെ പുതിയ കാഴ്ച്ചകളും , യാത്രകളും , രുചികളും, അനുഭവങ്ങളും, പുതിയ മനുഷ്യരേയും തേടിപ്പോവുന്ന ചാർലി എന്ന കഥാപാത്രം നാം ഓരോരുത്തരുടെയുo മനസ്സിലുണ്ട്. ജീവിതത്തോട് നാം പുലർത്തേണ്ട അഭിരുചിയും, മനസ്സിൽ വിടർത്തേണ്ട പ്രതീക്ഷകളും , ആത്മവിശ്വാസവും ആണ് ചാർലി എന്ന കഥാപാത്രത്തിലൂടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നമുക്ക് പറഞ്ഞു തന്നത്.
ജോമോൻ – ന്റെ ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിലും എന്നും മായാതെ നിൽക്കുന്നു.

ദുൽഖർ ചാർലി എന്ന കഥാപാത്രത്തെ തന്റെ ഹൃദയത്തോട് ചേർത്തുവെയ്ക്കുകയായിരുന്നു. പാർവ്വതിയുടെ ടെസ്സ ‘ എന്ന കഥാപാത്രം ചാർലിയെ തേടിപ്പോവുന്ന പോലെ നമ്മളും ചാർലി കാണിച്ചു തന്ന ജീവിതം ഉത്സവമാക്കി മാറ്റുന്ന മാർഗ്ഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുകയാണ്.മലയാള സിനിമയ്ക്ക് നന്മ നിറഞ്ഞ കഥാപാത്രങ്ങളാൽ പുത്തൻ പ്രകാശം നൽകിയ തിരക്കഥാകൃത്ത് ഉണ്ണി .ആർ വളരെയധികം പ്രശംസയർഹിക്കുന്നു.
ഇനിയെന്തിനാ സംശയം?…
നിങ്ങളും അടുത്ത തിയ്യറ്ററിൽ ചാർലിയെ തേടി പൊയ്ക്കോളൂ ന്നേയ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: