കൂടെ


മഞ്ഞുമൂടിയ ആംബുലൻസ് വാനിലെ ഗ്ലാസ്സിൽ കൈവിരലുകളാൽ പുതിയ പറവകൾക്ക് ജീവൻ നൽകുന്നതിനിടെ ജെന്നി ചോദിച്ചു: “ച്ഛാ” “(ചേട്ടായീ), അപ്പന്റെം അമ്മേടേം മനസ്സിലിപ്പൊഴും ഞാനുണ്ടാവുമോ “?…
ഒരു ചെറു പുഞ്ചിരിയോടെ കുസൃതിക്കാരിയായ അനിയത്തിക്കുട്ടിയോട് ജോഷ്വ പറഞ്ഞു:
“നമ്മളെപ്പഴുമങ്ങനെ മാത്രേ വിചാരിക്കാറുള്ളൂ… പക്ഷേ അവർ കാണുന്ന കുട്ടികൾക്കെല്ലാം നിന്റെ മുഖം തന്ന്യാ.. ജെന്നി, അവർ ജീവിക്കുന്നതും നിന്റെ ഓർമകളിലൂടെ മാത്രാണ് “.ചെറുപ്പത്തിൽ താനുണ്ടാക്കി വെച്ചു പോയ നിശ്ചലമായ Toy -Train – ന് ജീവൻ പകർന്നു കൊടുക്കുന്നതിലൂടെ… താൻ പോലുമറിയാതെ തന്റെ ബാല്യത്തിലേയ്ക്കെത്തി നിൽക്കുന്ന അപ്പനും തന്നോട് പറയാനുണ്ടായിരുന്നത് സ്നേഹം മാത്രമായിരുന്നുവെന്ന് ജോഷ്വ തിരിച്ചറിയുന്നു.നഷ്ടപ്പെട്ടു പോയ തന്റെ സഹോദരിയുടെ കൂടെയുള്ളൊരു ബാല്യകാലം ….ജെന്നി കൂടെ ഇല്ലാതിരുന്ന 15 വർഷത്തെ ജീവിതത്തിലെ ആ വലിയ ശൂന്യതയെ.. ജെന്നിയുടെ നല്ല ഓർമകളിലൂടെയെങ്കിലും അവളുടെ കൂടെ ഒന്നൂടെ
ജീവിക്കണമെന്നാഗ്രഹിക്കുന്ന “ജോഷ്വ ” എന്ന സഹോദരൻ.നിഴൽ പോലെ പിന്തുടരുന്ന ജെന്നിയുടെ സ്വന്തം ബ്രൗണി (പട്ടിക്കുട്ടി) യുടെ കണ്ണുകളിൽ പോലും തെളിഞ്ഞു നിന്നിരുന്നു നഷ്ടപ്പെട്ടുപോയവരുടെ ഓർമകളിലേയ്ക്കായി തിരികെപോകാനുള്ള ആഗ്രഹം.സൗഹൃദത്തെയും, സഹോദര്യത്തെയും, പ്രണയത്തേയും, അപ്പനും അമ്മയുമടങ്ങിയ തണൽ മരങ്ങളേയും കോർത്തിണക്കി അഞ്ജലി മേനോൻ ഒരുക്കിയ “കൂടെ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ കൂടെ തന്നെ നിങ്ങളും ബാല്യത്തിലെ ഓർമകളിലേയ്ക്കുള്ള യാത്ര തുടങ്ങും , തീർച്ച.
Review by SoorajKrishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: