കാഴ്ച്ചയും ഓർമ്മകളും…

Facebook Post2004, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. മെഡിക്കൽ കോളേജ് ആശുപത്രി യിൽ ചികിത്സയിൽ കഴിയുന്ന അച്ഛൻ്റെ സുഹൃത്തിനെ കണ്ട് വീട്ടിലേക്കു മടങ്ങുകയാണ്. സമയം 11 മണിയായിട്ടേ ഉള്ളു. ഈ നട്ടുച്ച നേരത്ത് വീട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണെന്ന് അച്ഛൻ കരുതിയിട്ടുണ്ടാവും.
കോഴിക്കോട് സിറ്റിയിൽ പോണോ, ഐസ് ക്രീം കഴിക്കണോ…. പാർക്കിൽ പോണോ എന്നൊക്കെയുള്ള സ്ഥിരം ചോദ്യങ്ങൾ അച്ഛൻ ചോദിച്ചു.. അനേകം options..
റോഡ് നീളെ പ്രദർശിപ്പിച്ച രണ്ടാം വാരം പിന്നിട്ടു ഓടുന്ന “കാഴ്ച്ച” എന്ന ചിത്രത്തിന്റെ പോസ്റ്റർ എന്റെ മനസ്സിലങ്ങനെ പതിഞ്ഞു കിടന്നിരുന്നു..

“അച്ഛാ നമ്മക്ക് കാഴ്ച്ച കാണാം “..

“എങ്ങനേലും വീട്ടിൽ ഒന്ന് എത്തി കിട്ടിയാൽ മതി ബാബുവേട്ടാ”..എന്നായിരുന്നു പാവം അമ്മയ്ക്ക്.. ആഴ്ചയിലൊരിക്കൽ മാത്രം കിട്ടുന്ന അവധിയാണ്. കുറേ Dressകൾ വാഷ് ചെയ്യാനുണ്ടാവും, ഉച്ചയൂണു കഴിഞ്ഞൊന്ന് മയങ്ങണം. അതെല്ലാം നഷ്ടപ്പെടുത്തിയാണ് അച്ഛൻ്റെ friend നെ കാണാൻ വന്നത്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് Decision എടുക്കുന്ന ആളാണ്.
അച്ഛൻ .

ടൗൺ ബസ്സിൽ നേരെ കോഴിക്കോട്ടേക്ക്.കോഫീ ഹൗസിലെ സ്വാദിഷ്ഠമായ ഭക്ഷണവും കഴിച്ച് ഞങ്ങൾ നേരെ എതിർവശത്തുള്ള “കൈരളി /ശ്രീ “തിയറ്ററിലേക്ക് നടന്നു.പുറത്തു ചുവരിൻമേൽ പതിച്ച “കാഴ്ച “യുടെ സിനിമ പോസ്റ്ററുകളോരോന്നും പ്രതീക്ഷയോടെ നോക്കുകയായിരുന്നു ഞാൻ.
ഇന്നത്തെ കാലത്തെ പോലെ യൂട്യൂബിൽ Trailer, songs, ഒന്നും കണ്ടിട്ടില്ലായിരുന്നു..
അങ്ങനെ കൈരളി തിയ്യറ്ററിൽ കയറി സിനിമ തുടങ്ങിയ ആ രംഗം വ്യക്തമായി ഇപ്പോഴും ഓർമയിലുണ്ട്…
“കാഴ്ചയുടെ മിഴി തുറക്കുന്നു.. ” എന്ന രംഗവും…
“സ്നേഹപൂർവ്വം പപ്പേട്ടന്.. ” എന്ന പദ്മരാജൻ്റ ശിഷ്യൻ ബ്ലെസ്സി-യുടെ സമർപ്പണം കണ്ടപ്പോൾ തന്നെ അച്ഛൻ പതിയെ എന്നോട് പറഞ്ഞു..
“കുട്ടാ.. ഇതൊരു ഗംഭീര സിനിമതന്നെയാവും.. ഈ സംവിധായകന്റെ മികച്ചൊരു തുടക്കവും “….വെള്ളത്തിൽ മുങ്ങിപോവാനിരുന്ന ഗൗരിയെ(സനുഷ ) രക്ഷിച്ച കൊച്ചുണ്ടാപ്രിയെ ഒപ്പറേറ്റർ മാധവന് മനസ്സിലാവുകയും.. മമ്മൂക്ക അവനെ ചേർത്തു പിടിച്ചു തലോടുന്നതുമായ രംഗത്തിൽ കരഞ്ഞു പോയി..(ആ സമയത്തെ Bgm ) Interval Scene ആയിരുന്നു അത്..
സാധാരണ പോലെ വാനില ഐസ്ക്രീം, popcorn” പോലും വാങ്ങാൻ ഞങ്ങൾ പോയില്ല…കൊച്ചുണ്ടാപ്രിയുടെ കരച്ചിലും, ഗൗരിയും, മുത്തശ്ശനും, അമ്മയും, മമ്മൂക്കയും മനസ്സിൽ അങ്ങനെ തന്നെ നിൽക്കട്ടെ എന്നായിരുന്നു എനിക്ക്…
രണ്ടാം പകുതി തുടങ്ങി..” കുഞ്ഞേ നിനക്കു വേണ്ടി… ” എന്ന ഗാനം കണ്ടപ്പോൾ തേങ്ങി തേങ്ങി ഞാൻ കരഞ്ഞു…ഒടുവിൽ… “സാറേ ഇവനെ ഞാനെൻ്റെ മോൻ ആയി വളർത്തിക്കോളാം…”എന്നൊരു നിവേദനം കൊടുത്ത് ” ഓപ്പറേറ്റർ മാധവൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കുന്ന രംഗം..
അവിടെ… കാഴ്ച -The Edge Of Love എന്ന tagline…
A Film By Blessy..എന്ന് സ്‌ക്രീനിൽ കണ്ടപ്പോൾ നിലയ്ക്കാത്ത കയ്യടിയായിരുന്നു തിയ്യറ്ററിൽ…

അച്ഛനെന്നെ ചേർത്തു പിടിച്ചു.. അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു..
ഈ സിനിമ ഓരോ തവണ കാണുമ്പോഴും.. ആദ്യമായി കണ്ട ഈ ഓർമകളെല്ലാം ഒഴുകിയെത്തും…
അന്ന് മുതലേ മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് ബ്ലെസ്സി.

പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തിയ്യറ്ററിൽ പോയിത്തന്നെ കണ്ടിട്ടുണ്ട്.. തന്മാത്ര, കൽക്കട്ട ന്യൂസ്, പളുങ്ക്, ഭ്രമരം, പ്രണയം.(കളിമണ്ണ് മാത്രമേ നിരാശ സമ്മാനിച്ചുള്ളൂ )
ആടു ജീവിതം എന്ന ബ്ലെസ്സി സിനിമയ്ക്കും ആ മൂന്നാം ക്ലാസ്സുകാരൻ കാഴ്ച കാണാനിരുന്ന അതേ കാത്തിരിപ്പാണ് എനിക്ക്..
Sooraj Krishnan

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: