കന്യാകുമാരിയിലെ മുത്തു


കന്യാകുമാരിയിൽ അവധിക്കാലം അടിച്ചു പൊളിക്കാൻ വന്നവരാരും മുത്തുവിനെ കണ്ടിട്ടുണ്ടാവില്ല.

കാറ് മൂടിയ ആകാശത്ത് ആറ്റുനോറ്റ് കാത്തിരുന്ന സൂര്യോദയം കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ചിലരെങ്കിലും അസ്വസ്ഥരാവുന്നു.

ബൈനോകുലറുകളും ,കൂളിംഗ് ഗ്ലാസ്സുകളും ,വിലയേറിയ ക്യാമറയും കൈയ്യിൽ വെച്ച് ശംഖുമാലയ്ക്ക് വില പേശുന്നു ചിലർ. കുളിരു ന്ന പുലരിയിൽ ആലസ്യമാർന്ന മയക്കത്തിനവസരം കിട്ടാതെ അപ്പൂപ്പന്റെ കൂടെ കടലിൽ പോയി പണി മതിയാക്കി തിരിച്ചു വരുന്ന കുസൃതിക്കാരൻ ഏഴു വയസ്സുകാരാ.. നിന്നെ ഞാൻ മുത്തു എന്ന് വിളിക്കട്ടെ.

മോട്ടോർ പിടിപ്പിച്ച തോണികൾക്കിടയിൽ വാർദ്ധക്യത്തിന്റെ അവശതകൾ മറച്ചുവെച്ച് ഒറ്റയാനായി പുറംകടലിൽ മല്ലിടുന്ന അയാൾക്ക് ഒരു കൈ സഹായം മുത്തു മാത്രം.

മുത്തുവിന്റെയും അപ്പൂപ്പന്റെയും തൊഴിൽ പുലർച്ചെ മൂന്നു മണിക്കെങ്കിലും തുടങ്ങികാണും.

തോണി കരയിലേയ്ക്കുന്തി കയറ്റി അവശതയുടെ കിതപ്പാറ്റുന്ന തന്റെ അപ്പൂപ്പനെ മനമറിഞ്ഞ് സഹായിക്കുന്ന മുത്തു ചെയ്യുന്നത്

ബാലവേലയാണോ?..

നാളെ ബാലവേല ചെയ്യിച്ചെന്ന പേരിൽ ആ വൃദ്ധന് നീതിപീഠത്തിനു മുന്നിൽ നിൽക്കേണ്ടി വരുമോ?…

പക്ഷേ ഒന്നെനിക്കറിയാം മുത്തുവിന്റെ നിറഞ്ഞ മനസ്സ് അത് മാത്രം മതി കടലമ്മ അവന് വാരിക്കോരി എല്ലാ ഐശ്യര്യങ്ങളും വർഷിക്കും.

ഇതും കൂടിയെനിക്കറിയാം സെൽഫി സ്റ്റിക്കുമായി മേയുന്ന പിള്ളേരുടെ അച്ഛനമ്മമാർ നാളെ വൃദ്ധസദനത്തിലെത്തിയേക്കാം. എന്നാൽ മുത്തുവിന്റെ അപ്പൂപ്പന് ആ ഗതി വരില്ല… നിശ്ചയം

ഈ കാഴ്ച്ചയിലൂടെ എന്റെ കണ്ണ് തുറപ്പിച്ച എന്റെ അച്ഛനോട് കടപ്പാട്.

By Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: