ഒറ്റാൽ -The Trap


പേര് പോലെ തന്നെ ഒരു Trap തന്നെയാണീ ചിത്രം. ഒറ്റാലിൽ കുടുങ്ങി പോയാൽ പിന്നെ രക്ഷയില്ല.. ആ വലയിൽ തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നു.ബാലവേലയുടേയും അനാഥത്വത്തിന്റെയും ചതിക്കുഴിയിൽ നിന്ന്, ചിലന്തിവലയിൽ കുടുങ്ങി കിടക്കുന്നൊരു പ്രാണി രക്ഷനേടാൻ ശ്രമിക്കുന്ന പോലെ… കുട്ടപ്പായി എന്ന ബാലനും ശ്രമിയ്ക്കുന്നു. രക്ഷയില്ലെന്നറിഞ്ഞാലും നിരർത്ഥകമായൊരു ശ്രമം.അവന്റെ സ്വപ്നങ്ങൾ, അയയ്ക്കുന്ന കത്തുകളിലൂടെ തന്റെ വല്യപ്പച്ചനിലേക്കെത്തുമെന്ന പ്രതീക്ഷയോടെ കുട്ടപ്പായി എഴുതുന്നു..
നിഷ്കളങ്കമായ ആ കത്തിലൂടെ കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലവും.. തന്റെ കളി കൂട്ടുകാരനായ പേരില്ലാ പട്ടിയെ കുറിച്ചും, താറാവു കൂട്ടങ്ങളേയും കുറിച്ചുമവൻ ചോദിയ്ക്കുന്നു.കുട്ടപ്പായിയുടെ അമ്മയും അച്ഛനും എല്ലാം പ്രകൃതി തന്നെ.
പേരില്ലാ പട്ടിയും, താറാവുകൂട്ടവും, വല്യപ്പച്ചനും തന്നെ കുട്ടനാട്ടിൽ കാത്തിരിയ്ക്കുന്നുണ്ട് എന്ന പ്രതീക്ഷയോടെ…. ബാലവേലയുടെ ക്രൂരമായ വേദന പോലും നരകതുല്യമായ ഈ നഗരത്തിൽ അവൻ നിശബ്ദമായി സഹിയ്ക്കുന്നു.കുട്ടപ്പായിയുടെ കത്തുകളിലൂടെ  “ഒറ്റാൽ” എന്ന ചിത്രത്തെ നമുക്ക് ദൃശ്യങ്ങളായി വായിക്കാം.എന്നുമൊരേ പുഴക്കരയിലിരുന്ന് ചൂണ്ടയിട്ട് മീൻ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന വൃദ്ധനേയും…, പ്രകൃതിയോടിണങ്ങി ജീവജാലങ്ങളെയും ,മൃഗങ്ങളെയും ബന്ധുക്കളെ പോലെ കാണുന്ന വല്യപ്പച്ചനും കുട്ടപ്പായിയും  പ്രകൃതി സ്നേഹത്തിന്റെ തുറന്ന പാഠപുസ്തകങ്ങളാവുന്നു. ചിത്രത്തിലുടനീളം കുട്ടനാടിന്റെ ഗ്രാമീണ ഭംഗി ഒട്ടും ചോർന്നു പോവാതെ നല്ല ദൃശ്യങ്ങളായി വിടർന്നു നിന്നു.
ചില ഫ്രെയിമുകളിൽ നമ്മളും കുട്ടപ്പായിയ്ക്കൊപ്പം താറാവുകൂട്ടങ്ങളേയും മേയ്ച്ച് കൊണ്ട് തോണിയിലിരിക്കുകയാണ് എന്ന അനുഭൂതി തോന്നാം.പ്രകൃതിയും – മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇത്രയും മനോഹരമായും, വൈകാരികമായുമുള്ള ദൃശ്യങ്ങളാലും ബിംബങ്ങളാലും അവതരിപ്പിച്ച സംവിധായകൻ ജയരാജ് വളരെയധികം പ്രശംസയർഹിയ്ക്കുന്നു.Best screen play, Best Environmental film എന്നീ വിഭാഗങ്ങളിൽ ദേശീയ അവാർഡും..
മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടിയ “ഒറ്റാൽ” എന്ന ഈ  ചിത്രം… എല്ലാവരും കണ്ടിരിക്കേണ്ടതാണ്.
         Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: