ഈ.മ.യൗ

“ഫസ്റ്റ് ക്ലാസ്സ് ശവപ്പെട്ടി, ഫസ്റ്റ് ക്ലാസ്സ് ബാന്റ് സെറ്റ്, സ്വർണ്ണ കുരിശ്, 18 ദർശകർ, മെത്രാനച്ചന്റെ ആശീർവാദത്തോടെയുള്ള ഒരുഗ്രൻ സംസ്കാരം… അപ്പന് ഞാൻ വാക്ക് തന്നതല്ലേ അപ്പാ.. നിക്ക് കഴിഞ്ഞില്ലല്ലോ അപ്പാ “.

ഒരു സന്ധ്യാസമയം നാം ചെല്ലാനത്തുള്ള കടപ്പുറത്തെ വാവച്ചന്റെ വീട്ടിലേയ്ക്കും, കഥാപാത്രങ്ങളുടെ ഉള്ളറകളിലേയ്ക്കും ചെല്ലുന്നു.
മുഴുനീളെയുള്ള ഒരു ‘രാത്രിയും പകലുമായുള്ള മരണയാത്രയാണ് ലിജോ-യുടെ “ഈ.മ.യൗ” എന്ന ചിത്രം.കടലോര പ്രദേശത്തുള്ള അരിക് ജീവിതങ്ങൾക്ക് മരണത്തിനോട് അടിയറവ് വെയ്ക്കുവാൻ പറയത്തക്കതായി ശൂന്യമായ ജീവിത സമ്പാദ്യം മാത്രമേയുള്ളൂ. മരണം എന്ന യഥാർത്ഥമായ ആ നിമിഷത്തിലെങ്കിലും ഫസ്റ്റ് ക്ലാസ്സ് ആയി ജീവിക്കണമെന്ന വാവച്ചന്റെ ആഗ്രഹവും, അപ്പന്റെ ആഗ്രഹം സഫലമാക്കുവാൻ എന്തിനും തായ്യാറാവുന്ന ഈശി യിലൂടെയുമാണ് കഥ വികസിയ്ക്കുന്നത്.

പ്രകൃതി പോലും പെരുമഴയോടെ വാവച്ചന്റെ മരണത്തെ എതിർത്തു നിന്നു, പള്ളി വികാരിയച്ഛനും, സമുദായവും മരണത്തിലെ ദുരൂഹതയെ ചൊല്ലി വാവച്ചനെ സെമിത്തേരിയിൽ അടയ്ക്കുവാൻ സമ്മതിച്ചില്ല.കടലോരത്തെ തണുപ്പിൽ യാതൊരു അല്ലലും അലട്ടലുമില്ലാതെ മരണപ്പെട്ട നായയും, തന്റെ തന്നെ മരണ കുഴിമാടം കുഴിച്ച് അതിൽ തന്നെ സമാധിയായ കുഴിവെട്ടി സൈമണും, വാവച്ചനും, ഒടുവിൽ അവരെല്ലാം വ്യാമോഹിച്ച പറുദീസയിൽ തന്നെ എത്തിചേരുന്നു.
പള്ളിക്കാരും പട്ടക്കാരും പല വിലക്കുകളേർപ്പെടുത്തിയിട്ടും,  ഇഷ്ടമുള്ളതെല്ലാം കഴിച്ചും, കുടിച്ചും, പാട്ടു പാടിയും, നൃത്തം ചെയ്തും ആർമാദിച്ചുള്ള ജീവിതം നയിച്ചും വാവച്ചൻ തന്റെ സ്വർഗ്ഗം കണ്ടെത്തി.ചെമ്പൻ വിനോദ് ജോസ്, വിനായകൻ, കൈനക്കരി തങ്കച്ചൻ മൂവരും മത്സരിച്ചഭിനയിച്ച് ജീവിച്ചു എന്നു തന്നെ പറയാം.മരണം പോലെ തന്നെ തീവ്രമായി മനസ്സിനെ വേട്ടയാടപ്പെടുന്ന പശ്ചാത്തല സംഗീതം ഒരുക്കിയതിൽ പ്രശാന്ത് പിള്ളയും , മഴയെയും രാത്രിയെയും സ്വാഭാവികമായി ദൃശ്യവത്കരിച്ച ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവും ഏറെ അഭിനന്ദനമർഹിക്കുന്നു.
മലയാള സിനിമയെ ലോക സിനിമാ നിലവാരത്തിലേയ്ക്കെത്തിയ്ക്കുന്ന ജീവിതഗന്ധിയായ റിയലിസ്റ്റിക് ചിത്രം ഒരുക്കിയ തിരക്കഥാകൃത്ത് പി.എഫ് മാത്യൂസിലൂടെയും, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിലൂടെയുമാണ് ഇനി മലയാള സിനിമയുടെ ഭാവിയും പ്രതീക്ഷയും.
Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: